Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മുങ്ങിയവരെ പോക്കാനുറച്ച് പോലീസ്; പ്രതികളുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും, സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പൊലീസ് നിരീക്ഷണം, പലരും ജില്ലവിട്ടു പോയിട്ടുണ്ടെണ് സൂചന, ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ അടപടലം പെട്ടു

07 NOVEMBER 2021 08:22 AM IST
മലയാളി വാര്‍ത്ത

ഒത്തുതീർപ്പ് ചർച്ചകൾ പാളിയത്തിനുപിന്നാലെ നാടകീയമായ വഴിത്തിരിവാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിൽ നടന്നിരിക്കുന്നത്. പരാതിയിൽ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും, സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പൊലീസ് നിരീക്ഷണം നടത്തുന്നതായാണ് റിപ്പോർട്ട്.

ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഇടപ്പള്ളി - വൈറ്റില ഹൈവേ ഉപരോധിച്ചുകൊണ്ട് കോൺഗ്രസ് നടത്തിയ വഴിതടഞ്ഞുളള സമരത്തിനെതിരെ രോഷാകുലനായി പ്രതികരിച്ച നടൻ ജാേജു ജോർജിന്റെ ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനമാണ് യൂത്തുകാേൺഗ്രസുകാർ തകർത്തത്. പ്രതിഷേധം മൂലം ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെയാണ് ജാേജു ജോർജ് രോഷാകുലനായി രംഗത്തെത്തിയത്. ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല സമരം ചെയ്യേണ്ട് എന്നും ഒരുദിവസം സമരം ചെയ്താൽ വില കുറയുമോ എന്നും ചോദിച്ചുകൊണ്ടാണ് മുണ്ടുമടക്കിക്കുത്തി അദ്ദേഹം പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയത്.

പിന്നാലെ അദ്ദേഹത്തിനൊപ്പം ജനങ്ങളും അണിചേർന്നു. പ്രതിഷേധക്കാരും ജനങ്ങളുമായി രൂക്ഷമായ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പൊലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്ന് ജാേജു ജോർജിന്റെ വാഹനം മുന്നോട്ടെടുക്കവെയാണ് യൂത്തുകോൺഗ്രസുകാർ ഏവരും നോക്കിനിൽക്കെ വാഹനം തകർന്നത്.

അതേസമയം കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയാണ് കേസിലെ ഒന്നാം പ്രതി. കേസില്‍ ആദ്യം അറസ്റ്റിലായ ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് ജോസഫ് ജോര്‍ജിന് ജാമ്യം ലഭിക്കുകയാണെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാനായിരുന്നു പ്രതികളുടെ തീരുമാനം. എന്നാല്‍ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ, ജയില്‍ വാസത്തിനു തയാറല്ലെന്ന നിലപാടാണ് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ഉള്ളത്. പലരും ജില്ലവിട്ടു പോയിട്ടുണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
കേസില്‍ എട്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് പ്രതികളുടെ ടെലിഫോൺ ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നു നടന്നുവരുകയാണ്. വാഹനം തകർത്ത കേസിൽ ഒന്നാം പ്രതി ടോണി ചമ്മിണി ഉൾപ്പടെ എട്ടു പേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ ആറു പേരെ മാത്രമാണ് പേരെടുത്തു പറഞ്ഞ് പ്രതി ചേർത്തിട്ടുള്ളത്.

 

 

ബാക്കി രണ്ടു പേരെ കിട്ടുന്നവരെ അറസ്റ്റു ചെയ്യുന്നതിനുള്ള പൊലീസ് തന്ത്രമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ.ഷാജഹാൻ, മനു ജേക്കബ്, മണ്ഡലം പ്രസിഡന്റ്മാരായ ജർജസ്, അരുൺ വർഗീസ് എന്നിവരാണ് മറ്റു പ്രതികൾ എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends