Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പോലീസുകാരുടെ കണ്ണ് നിറഞ്ഞു... പോലീസ് ഉദ്യോഗസ്ഥനെ സല്യൂട്ടടിപ്പിച്ച് വിവാദത്തിലായ സുരേഷ് ഗോപി വീണ്ടും; ഇത്തവണ തൃശൂരില്‍ പോലീസുകാരുടെ മനം കവര്‍ന്നു; പോലീസിനെ വീണ്ടും ഞെട്ടിച്ച് സുരേഷ് ഗോപി

07 NOVEMBER 2021 10:22 AM IST
മലയാളി വാര്‍ത്ത

തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി ഏറെ വിവാദത്തില്‍ ചാടിയിരുന്നു. ഒല്ലൂര്‍ എസ്.ഐയോടാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്. സെപ്റ്റംബര്‍ മാസത്തില്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

അന്ന് സല്യൂട്ടടിപ്പിച്ച് ഞെട്ടിപ്പിച്ച സുരേഷ് ഗോപി പോലീസുകാരെ വീണ്ടും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ജനമൈത്രി പൊലീസിന്റെ പൊതിച്ചോറിനാണ് സുരേഷ് ഗോപിയുടെ പൊന്നാട. ദേശീയപാതയില്‍ തൃശൂര്‍ കൊരട്ടി ജംക്ഷനിലാണു ജനമൈത്രി പൊലീസ് ഒരു വര്‍ഷമായി പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം, വിശക്കുന്നവര്‍ക്കു കൊണ്ടുപോകാം. എന്നും ഏറെപ്പേര്‍ പൊതിവയ്ക്കാനെത്തുന്നു, എടുക്കാനും. ഇതറിഞ്ഞ സുരേഷ് ഗോപി പൊതിച്ചോറുമായാണ് എത്തിയത്.

 



ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വച്ചിറങ്ങിയ സുരേഷ് ഗോപി പൊലീസുകാരോട് തിരക്കി സിഐ എവിടെയാണ്. സല്യൂട്ട് വിവാദം ഓര്‍ത്തവരില്‍ കൗതുകമുണര്‍ന്നു. സ്‌റ്റേഷനില്‍ യോഗത്തിലാണെന്ന് എസ്‌ഐ എം.വി.തോമസ് പറഞ്ഞു. സിഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏല്‍പിച്ചു. സുരേഷ് ഗോപി പറഞ്ഞു. ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആള്‍ അദ്ദേഹമല്ലേ. അതോടെ കണ്ടു നിന്ന പോലീസുകാരുടെ കണ്ണ് നനഞ്ഞു. സുരേഷ് ഗോപിയോടുള്ള ആരാധന കൂടി.

അപ്രതീക്ഷിത സന്ദര്‍ശനമായതിനാലാണ് എസ്എച്ച്ഒ കൂടിയായ അരുണ്‍ എത്താതിരുന്നത്. കോ ഓര്‍ഡിനേറ്റര്‍മാരായ കെ.സി.ഷൈജു, സുന്ദരന്‍ പനംകൂട്ടത്തില്‍, കെ.എന്‍.വേണു എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കാമെന്ന വാഗ്ദാനവുമായാണു സുരേഷ് ഗോപി യാത്ര പറഞ്ഞത്.



മലയാള സിനിമയിലെ ആക്ഷന്‍ രാജാവാണ് സുരേഷ് ഗോപി. സുരേഷ് ഗോപി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്ന് പറയുന്നതായിരിക്കും സത്യം. കൂടുതലായും പോലീസ് വേഷങ്ങളില്‍ ആണ് അദ്ദേഹം തിളങ്ങാറുള്ളത്. മികച്ച രീതിയില്‍ തന്നെ അദ്ദേഹം അത് മനോഹരം ആക്കുകയും ചെയ്യാറുണ്ട്. അത് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ഒരു വലിയ ആരാധകവൃന്ദത്തെ തന്നെയാണ് പലപ്പോഴും സ്വന്തമാക്കാന്‍ സാധിക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സുരേഷ് ഗോപി. അതുകൊണ്ടുതന്നെ താരം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

താന്‍ എംപി ആണെന്നും എംപിയെ കണ്ടാല്‍ ഒരു സല്യൂട്ട് ഒക്കെ ആകാം എന്നും ആ ശീലങ്ങളൊന്നും മറക്കരുതെന്നും ഒക്കെയാണ് വളരെ രസകരമായ രീതിയില്‍ സുരേഷ് ഗോപി അന്ന് പറഞ്ഞത് പെട്ടന്ന് വൈറലായി. താന്‍ മേയര്‍ അല്ല എംപിയാണ്, സല്യൂട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല ഒരു സല്യൂട്ട് ഒക്കെയാകാം മറക്കരുത് ആ ശീലങ്ങള്‍ എന്നൊക്കെയാണ് താരം പറഞ്ഞിരിക്കുന്നത്.

 



ഇതിനിടെ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവും വന്നു. ഒരു എംപിയിക്കൊ എംഎല്‍എയ്‌ക്കൊ ഒന്നും സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ല എന്നും, ആവശ്യമാണെങ്കില്‍ ഒന്ന് അറ്റന്‍ഷന്‍ കാണിക്കാമെന്നും, അതും അത്യാവശ്യമാണെങ്കില്‍ മാത്രം ചെയ്താല്‍ മതി എന്നുമാണ്. എന്തോ മതിഭ്രമം ആണ് ഇത്. അത് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ തനിക്ക് ഉണ്ട് എന്ന് തെളിയിക്കുവാന്‍ വേണ്ടി ഒക്കെ ആയിരിക്കാം. സല്യൂട്ട് ഒന്നും ചെയ്യേണ്ട കാര്യമില്ല. പോലീസുകാരോട് അങ്ങനെ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ അത് അംഗീകരിച്ചു കൊടുക്കേണ്ട കാര്യമില്ല എന്നൊക്കെയാണ് ചര്‍ച്ച പോയത്. അതിന് ശേഷമാണ് സുരേഷ് ഗോപിയുടെ പോലീസിനോടുള്ള ആദരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends