ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല..... ഇന്ധനവില വര്‍ദ്ധനവില്‍ ഇളവ് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍...

ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല..... ഇന്ധനവില വര്‍ദ്ധനവില്‍ ഇളവ് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍...
നാളെ രാവിലെ എട്ടിന് രാവിലെ 11 മുതല്‍ 11.15 വരെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയുള്ള പ്രതിഷേധമാണ് നടക്കുക. അതത് ഡി.സി.സി.കളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ സമരം നടക്കും. ജനങ്ങളെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കില്ല. മാത്രവുമല്ല ഗതാഗതക്കുരുക്ക് ഇല്ലാതെയുമാണ് സമരമെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ധനവിലയില്‍ തകര്‍ന്നുകിടക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് സമരം നടത്തുന്നത്.
കേരളം ഭരിക്കുന്ന സി.പി.എം. ഇത് കാണുന്നില്ല. വിലവര്‍ധനയ്‌ക്കെതിരേ നേരത്തേ സമരം നടത്തിയ സി.പി.എം., കേന്ദ്രം ഇളവ് നല്‍കിയാല്‍ ആനുപാതികമായി കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു.
ആ സര്‍ക്കാരിന്റെ ധനമന്ത്രിയാണ് ഇപ്പോള്‍ തിരിച്ചുപറയുന്നത്. നികുതി വര്‍ധനയിലൂടെ 2000 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇതുവരെ 18,000 കോടി ലഭിച്ചിട്ടും അതില്‍ ഒരുശതമാനം ജനങ്ങള്‍ക്ക് നല്‍കുന്നില്ല.
കൊവിഡ് പ്രതിസന്ധി നേരിട്ട 2020-21 സാമ്പത്തിക വര്‍ഷം 3.7 ലക്ഷം കോടിയ്ക്ക് മുകളിലാണ് വരുമാനം. ആ വര്‍ദ്ധനവ് ഉണ്ടായിട്ടും അതിന് അനുസൃതമായ രീതിയിലൊന്നുമല്ല കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചത്.
"
https://www.facebook.com/Malayalivartha
























