Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മുല്ലപ്പെരിയാറിലെ മരം മുറി അറിയേണ്ടര്‍ അറിഞ്ഞു... സമ്മേളനമൊക്കെ വരികയല്ലേ....  മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം, തമിഴ്‌നാടിന് അനുമതി നല്‍കിയതിന് പിന്നില്‍ മറിഞ്ഞത് കോടികള്‍....

07 NOVEMBER 2021 12:31 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം, തമിഴ്‌നാടിന് അനുമതി നല്‍കിയതിന് പിന്നില്‍ മറിഞ്ഞത് കോടികള്‍.

എന്നാല്‍ മരങ്ങള്‍ മുറിക്കുന്ന കാര്യം വനം മന്ത്രി മാത്രം അറിഞ്ഞില്ല. വനം മന്ത്രി അറിയാതെ വിവാദമായ ഒരു ഭൂമിയില്‍ നിന്നും എങ്ങനെയാണ് മരങ്ങള്‍ മുറിക്കുന്നതെന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ബന്ധപ്പെട്ട മന്ത്രി അറിയാതെ കേരളത്തില്‍ പലതും നടക്കും.

 



മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിക്കാതെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. അന്തര്‍ സംസ്ഥാന നദീജല കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ബേബി ഡാമിലെ വിഷയം അന്തര്‍ സംസ്ഥാന കരാറിന്റെ ഭാഗമായുള്ള തര്‍ക്കമാണ്. അവിടെ മരം മുറിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. തമിഴ്‌നാടിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു തീരുമാനം എടുത്തെങ്കില്‍ അതിന് പിന്നില്‍ കേരള സര്‍ക്കാരിനുള്ള താത്പര്യം വ്യക്തമാണ്.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവുമൊക്കെ പടിവാതുക്കലെത്തി നില്‍ക്കുന്ന കാലത്ത് പണത്തിന്റെ ആവശ്യകത പരസ്യമായ രഹസ്യമാണ്. മുമ്പും സി പി എം സമ്മേളനങ്ങള്‍ക്ക് തമിഴ്‌നാട് കൈയയച്ച് സഹായിച്ചത് വിവാദമായിരുന്നു. വനം മന്ത്രിയുടെ പാര്‍ട്ടിക്ക് സംഭാവനയൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്.



ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദര്‍ശിച്ച അഞ്ച് അംഗ തമിഴ്‌നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നത്.

മരം മുറിക്കുന്നതിന് കേരളം അനുമതി നല്‍കിയതോടെ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താന്‍ ഉള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. കേരളത്തിന്റെ നടപടിക്ക് നന്ദിയറിയിച്ച സ്റ്റാലിന്‍ പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുകയാണ്. അതേ സമയം വണ്ടിപ്പെരിയാര്‍-പെരിയാര്‍ ഡാം റോഡ് അറ്റകുറ്റപ്പണിക്കും തമിഴ്നാട് അനുമതി തേടിയിട്ടുണ്ട്.



അതേ സമയം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും വെള്ളം ഒഴുക്കിവിടാന്‍ അനുവദിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കി. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അതിനും മുന്‍പേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് അണ്ണാ ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ സെല്‍വം രംഗത്ത് എത്തിയത്.

 

കേരളത്തിന്റെ മുന്നില്‍ തമിഴ്‌നാടിന്റെ അധികാരങ്ങള്‍ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സര്‍ക്കാരെന്ന് പനീര്‍സെല്‍വം കുറ്റപ്പെടുത്തി. വിഷയത്തില്‍ ഡിഎംകെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് പരസ്യപ്രതിഷേധത്തിലേക്കും അണ്ണാ ഡിഎംകെ നീങ്ങുകയാണ്.

 



മുഖ്യമന്ത്രിയുടെ തീരുമാനമാണോ മരം മുറിക്കുന്നതിന് പിന്നിലെന്ന കാര്യത്തിന് ക്യത്യമായ സ്ഥിതീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ആരുടെയും അനുവാദമില്ലാതെ വനം വകുപ്പുദ്യോഗസ്ഥരുടെ അനുമതി മാത്രം ലഭ്യമാക്കി മരം മുറിക്കാന്‍ കഴിയില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends