Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇത് കൊടും ചതി: മരം മുറി മുഖ്യമന്ത്രി അറിഞ്ഞു തന്നെയെന്ന് എൻ കെ പ്രേമചന്ദ്രൻ: മുല്ലപെരിയാർ മരം മുറി ഉത്തരവിനെ ചൊല്ലിയുള്ള അവ്യക്തത തുടരുമ്പോൾ സർക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

07 NOVEMBER 2021 09:20 AM IST
മലയാളി വാര്‍ത്ത

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാട് സർക്കാരിന്, കേരള വനംവകുപ്പ് നൽകിയ അനുമതി വിവാദമാകുന്നു. അനുമതി നൽകിയ വാർത്ത വനംവകുപ്പ് മന്ത്രി അറിഞ്ഞത് ചാനൽ വാർത്തയിലൂടെ ആയിരുന്നെന്നും, വിവാദ അനുമതിയുടെ വിശദീകരണം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

ജവവിഭവ വകുപ്പും സംഭവം അറിഞ്ഞില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മരംമുറി അനുമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് ആരോപിച്ച് എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തി. ഇത് കൊടുംചതിയെന്നും പ്രേമചന്ദ്രൻ പറയുന്നു. ഉത്തരവിനെ ചൊല്ലിയുള്ള അവ്യക്തത തുടരുമ്പോൾ സർക്കാരിനെതിരെ ഇത് ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് കിട്ടുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ കേരളത്തിന്റെ തീരുമാനം സഹായകരമാകുമെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലുള്ളത്.

വണ്ടിപ്പെരിയാറിനും പെരിയാർ ഡാം സൈറ്റിനുമിടയിലെ റോഡ് നവീകരണത്തിന് സൗകര്യമൊരുക്കണമെന്നും കത്തിൽ സ്റ്റാലിൻ അഭ്യർത്ഥിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുക എന്നത് തമിഴ്നാട് ഏറെ കാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഈ ഡാം ബലപ്പെടുത്തി കഴിഞ്ഞാൽ മുല്ലപ്പെരിയാറിലെ ജല നിരപ്പ് കൂട്ടണമെന്ന വാദം തമിഴ്നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഡാം ബലപ്പെടുത്തൽ തിരിച്ചടിയാവുകയും ചെയ്യും.

 

 

136 അടി എന്ന ജലനിരപ്പ് തന്നെ പെരിയാർ തീരത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുമ്പോൾ 152 അടിയായി ജലനിരപ്പ് കേരളത്തെ സംബന്ധിച്ച് ആശങ്കയാണ്. ബേബി ഡാം ബലപ്പെടുത്തുക എന്നത് തമിഴ്നാട് ഏറെ കാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. മരംമുറിക്കൽ വകുപ്പിന്റെ അനുമതി ലഭിച്ചതോടെ ബേബി ഡാമും മറ്റൊരു അനുബന്ധ അണക്കെട്ടായ എർത്ത് ഡാമും ബലപ്പെടുത്താനുള്ള സാധ്യത തെളിഞ്ഞതായാണ് തമിഴ്നാട് സർക്കാർ വിലയിരുത്തുന്നത്.

തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചു മാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് കിട്ടുന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്. ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടും വനം മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരുടെ നിർദേശ പ്രകാരമാണ് അനുവാദം നൽകിയത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് മന്ത്രി ആവശ്യപ്പെട്ടത്.

2 ദിവസം മുമ്പാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ മരം മുറിക്കുന്നതു സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുത്തത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള റോഡിലെ മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയിരിക്കുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ബേബി ഡാം ബലപ്പെടുത്താനായി മരങ്ങൾ മുറിച്ചു നീക്കണമെന്നും അതിനു കേരളം സഹകരിക്കുന്നില്ലെന്നും നേരത്തേ ദുരൈമുരുഗൻ കുറ്റപ്പെടുത്തിയിരുന്നു. ജലവിഭവ മന്ത്രി എസ്.ദുരൈമുരുഗൻ നേതൃത്വം നൽകിയ മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് മരം മുറിച്ചുനീക്കാനുള്ള വിവാദ തീരുമാനം ഉണ്ടാകുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends