കാലപ്പഴക്കമേറിയ വീടിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു വീണപ്പോള്‍ അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... അവശേഷിച്ചത് ഒരു ചുവര്‍ മാത്രം.... സംഭവം വട്ടിയൂര്‍ക്കാവ് മൂന്നാംമൂടില്‍

വട്ടിയൂര്‍ക്കാവില്‍ വീടിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു വീണപ്പോള്‍ അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്....
വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരിനഗര്‍ മേലേമങ്കാരത്തുവിള വിജയഭവനില്‍ വിനോദിന്റെ മകന്‍ വൈഷ്ണവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ആ കുഞ്ഞു നിന്ന ചുമര്‍ മാത്രം ഇടിഞ്ഞില്ല.ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്.
മണ്‍കട്ടകൊണ്ടുള്ള ചുമരും ഓടുപാകിയ മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്. അമ്മ ശകുന്തളയുടെ വീട്ടിലാണ് കൂലിപ്പണിക്കാരനായ വിനോദും ഭാര്യ അനിതയും മക്കളായ വിനയന്‍, വിഷ്ണുജിത്ത്, വൈഷ്ണവ് എന്നിവരും കഴിയുന്നത്.
മഴയില്‍ കുതിര്‍ന്ന അവസ്ഥയിലായിരുന്നു വീട്. കാലപ്പഴക്കമേറിയ വീടിന്റെ മണ്‍കട്ടകൊണ്ടുള്ള ചുമരും ഓടുപാകിയ മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്. അപകടസമയത്ത് വിനോദ് കിണറ്റില്‍നിന്നു വെള്ളം കോരുകയായിരുന്നു.
അനിത മുന്‍വശത്തെ മുറിയിലും വിനയനും വിഷ്ണുജിത്തും മുറ്റത്തും വൈഷ്ണവ് അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലുമായിരുന്നുണ്ടായത്. പെട്ടെന്ന് വലിയ ശബ്ദത്തോടെ അടുക്കളയുടെയും സമീപത്തെ മുറിയുടെയും ചുവര്‍ പെട്ടെന്ന് ഇടിയുകയും മേല്‍ക്കൂര താഴേക്കു പതിക്കുകയും ചെയ്തു.
വൈഷ്ണവ് നിന്നിരുന്ന മുറിയുടെ ഒരു വശത്തെ ചുമര്‍ മാത്രമാണ് ഇടിയാതെ നിന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ കുട്ടിയെ വിനോദ് ഓടിയെത്തി തടിയും ഓടുമെല്ലാം മാറ്റി പുറത്തെടുക്കുകയായിരുന്നു. വീട്ടുപകരണങ്ങളും അടുക്കളസാധനങ്ങളുമെല്ലാം നശിച്ചു. ബാക്കിയുള്ള ഭാഗം ഏതു നിമിഷവും നിലംപതിച്ചേക്കാം.
"
https://www.facebook.com/Malayalivartha
























