ബസിന്റെ പിന്‍വാതിലിലൂടെ യാത്രക്കാരൻ പുറത്തേയ്ക്ക് തെറിച്ചു വീണു; അപകടമറിയാതെ അമിത വേഗതയിൽ യാത്ര തുടർന്ന് സ്വകാര്യ ബസ്

അമിത വേഗത്തിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ച് വീണതറിയാതെ യാത്ര തുടർന്ന് സ്വകാര്യ ബസ്. പാലക്കാട് പട്ടാമ്പി തെക്കുമുറിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
പിന്നാലെ വന്ന ഇരുചക്ര വാഹനത്തിലെ യാത്രക്കാരും വഴിയാത്രക്കാരുമാണ് പരിക്കേറ്റ് റോഡിൽ കിടന്ന രക്ഷപെടുത്തിയത്. ഈ സമയം മാറ്റുവാഹനങ്ങൾ ബസിന് പുറകെ ഇല്ലാതിരുന്നത് മറ്റ് അപകടങ്ങൾ ഒഴിവാക്കുകയായിരുന്നു.
ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു. ദൃശ്യങ്ങളിൽ ചെറിയ വളവുളള ഭാഗത്ത് ബസ് വേഗത്തില്‍ വരുന്നതും യാത്രക്കാരന്‍ പുറത്തേക്ക് വീഴുന്നതും വ്യക്തമാണ്.
അനക്കമില്ലാതെ കിടന്ന യാത്രക്കാരനെ പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാരും വഴിയാത്രക്കാരും ഓടിക്കൂടി എഴുനേൽപ്പിക്കുകയായിരുന്നു. ബസിന്റെ പിന്‍വാതിലിലൂടെയാണ് യാത്രക്കാരന്‍ തെറിച്ച് പുറത്തേക്ക് വീണത്.
https://www.facebook.com/Malayalivartha
























