Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തേൻകെണിയിൽ വീഴുന്ന യുവാക്കൾ; വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണംതട്ടാന്‍ ശ്രമം, റിസോർട്ടിലെത്തിയ യുവതി സ്ഥലം വിട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു, കൂട്ടമായി എത്തിയ യുവാക്കൾ നഗ്നചിത്രം പകർത്തി ആവശ്യപ്പെട്ടത് 10 ലക്ഷം, പണതട്ടാനുള്ള ശ്രമം കൊണ്ടെത്തിച്ചത് ഇവിടെ...

07 NOVEMBER 2021 11:39 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് തേൻകെണിയിൽ കുടുങ്ങുന്നവരുടെ എണ്ണം ഏറിവരുകയാണ്. പലഭാഗത്ത് നിന്നും ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും അനവധിപേരാണ് കുടുങ്ങുന്നത്. പല കാരണങ്ങൾ പറഞ്ഞ് വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടുകയാണ് ഇത്തരക്കാർ ചെയ്തുവരുന്നത്. അത്തരത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് തൃശ്ശൂരിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു.

ഒടുവിൽ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണംതട്ടാന്‍ ശ്രമിച്ച അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി. യുവതിയടക്കം അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തൃശ്ശൂര്‍ സ്വദേശികളായ മുളക്കര പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ആയൂര്‍ അരങ്ങത്തുപറമ്പില്‍ മുഹമ്മദ് ഷാഹിന്‍ (23), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി കല്ലാടിക്കുന്നത്ത് അഷറഫ് (23), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി സനൂഷ് (22), മുളങ്കുന്നത്തുകാവ് ചോറ്റുപാറ വലിയവിരിപ്പില്‍ സനു (27), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി പാളയംകോട്ടക്കാരന്‍ വീട്ടില്‍ സജീര്‍ (30) എന്നിവരെയാണു മണ്ണഞ്ചേരി പോലീസ് കയ്യോടെ പിടികൂടിയത്.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി സ്വദേശി വളയംചിറവീട്ടില്‍ ബിജു നടരാജനി (43)ല്‍നിന്നാണു പണംതട്ടാന്‍ ഇവർ ശ്രമിച്ചത്. ബിജുവിന്റെ കാറുവിറ്റ് പണം സ്വരൂപിക്കാനും പ്രത്യേകസങ്കേതത്തിൽ തടങ്കലിൽ പാർപ്പിക്കാനും ക്വട്ടേഷൻ ഏറ്റവരാണ് പോലീസ് പിടിയിലായ അഞ്ചംഗസംഘം. കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.

മാരാരിക്കുളം പൊള്ളേത്തൈയിൽ റിസോർട്ട് വാടകയ്ക്കെടുത്ത് നടത്തിവന്ന ബിജു സാമ്പത്തിക ബാധ്യതയെത്തുടർന്നാണു വായ്പയ്ക്കുവേണ്ടി തട്ടിപ്പു സംഘത്തിന്റെ കെണിയിൽ അകപ്പെടുന്നത്. സുഹൃത്ത് മുഖാന്തരം പണത്തിനായി തൃശ്ശൂര്‍ സ്വദേശിയായ യുവതിയെ പരിചയപ്പെടുകയായിരുന്നു. ഇവരുടെ നിര്‍ദേശാനുസരണം കഴിഞ്ഞ മൂന്നിനു തൃശ്ശൂരിലെ ഹോട്ടലിലെത്തി.

താന്‍ കോടീശ്വരനാണെന്നും തത്കാലം ചെറിയ ബുദ്ധിമുട്ടു വന്നതാണെന്നും ഇയാള്‍ യുവതിയോടു വ്യക്തമാക്കി. എന്നാൽ ബിജുവിനെ മുറിയില്‍ നിര്‍ത്തി യുവതി പോയശേഷം അഞ്ചംഗസംഘം എത്തുകയും യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ചു ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങളെടുത്തു 10 ലക്ഷം ആവശ്യപ്പെടുകയുമാണ് ചെയ്തത്. അതേസമയം ബിജുവിനെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയില്‍ പോലീസ് വിളിച്ചപ്പോഴും സംസാരത്തില്‍ അസ്വാഭാവികത തോന്നിയിരുന്നില്ല. ബിസിനസ് ആവശ്യവുമായി മാറിനില്‍ക്കുകയാണെന്നായിരുന്നു ബിജു പോലീസിനോടു അപ്പോൾ വ്യക്തമാക്കിയത്. എന്നാൽ തട്ടിപ്പുസംഘത്തിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇതെല്ലാം. തൃശ്ശൂരിലെ ഹോട്ടലില്‍നിന്ന് ബിജുവിനെ ചെറുതുരുത്തിയിലെ ഒരു സങ്കേതത്തിലേക്കു ഈ സംഘം മാറ്റിയിരുന്നു. അവിടെ ബിജുവിനെ തടങ്കലില്‍ വെച്ചിരുന്നവരാണ് ഇപ്പോള്‍ പിടിയിലായ അഞ്ചുപേര്‍.

അതേസമയം റിസോര്‍ട്ട് ഉടമയുടെ കാറുമായാണു ബിജു ഇവരുടെ അടുത്തേക്ക് പോയത്. ബിജുവില്‍നിന്നു പണംകിട്ടില്ലെന്നു ബോധ്യമായതിനെ തുടർന്ന് വില്‍പ്പനയ്ക്കായി ബിജുവിന്റെ കാർ ചിത്രംസഹിതം തട്ടിപ്പുസംഘം ഓണ്‍ലൈന്‍സൈറ്റിലിടുകയുണ്ടായി. ഈ പരസ്യംകണ്ട് ഉടമയ്ക്കു വിളിവന്നതിനുപിന്നാലെയാണ് കാര്യങ്ങളിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. പോലീസില്‍ ഉടമ പരാതിനല്‍കിയതോടെ പോലീസിനു ബിജുവിനെക്കുറിച്ചു സംശയം തോന്നി.

 

 

ഇതിനിടയില്‍ സംഘത്തിലെ ഒരാളുടെ ഫോണില്‍നിന്നു ബിജു പണത്തിനായി വീട്ടുകാരെ വിളിച്ചിരുന്നു. ഈ ഫോണ്‍നമ്പരിനെ പിന്തുടര്‍ന്നാണു മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ തട്ടിപ്പുസംഘത്തെ കയ്യോടെ പിടികൂടിയത്. തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയാണ് ബിജുവിനെക്കൊണ്ട് എല്ലാം ചെയ്യിച്ചതെന്നു പോലീസ് പറയുന്നു. എസ്.ഐ. അശോകന്‍, എ.എസ്.ഐ. ശര്‍മ, സി.പി.ഒ.മാരായ രതീഷ്, ഷൈജു, സന്തോഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends