വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ മകനെ കാണാൻ കുടുംബത്തോടൊപ്പം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പാഞ്ഞു... മകനെ കണ്ടപാടെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു! തൊട്ടടുത്ത നിമിഷം ആ കുടുംബത്തിൽ സംഭവിച്ചത് തീരാദുഃഖം

പ്രിയപ്പെട്ടവരുടെ മരണം നമുക്ക് ഉൾക്കൊള്ളാനാകാത്ത ഒരു വേദന തന്നെയാണ്. കുറെ നാളുകൾക്ക് ശേഷം കുടുംബത്തോടൊപ്പം സന്തോഷിക്കാനായിക്കോ എത്തുമ്പോൾ അവസാനമായി ഉമ്മ നൽകി പിതാവ് എന്നന്നേക്കയ്ക്കുമായി ഈ ലോകത്ത് നിന്നും വിടപറഞ്ഞു പോകുമ്പോൾ അതങ്ങനെ സഹിക്കാനാകും. അത്തരത്തിലൊരു സങ്കടകരമായ വാർത്തയാണ് ചാവക്കാട് നിന്നും പുറത്ത് വരുന്നത്.
വിദേശത്ത് നിന്ന് ലീവിനെത്തിയ മകനെ സ്വീകരിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പിതാവ് കുഴഞ്ഞ് വീണ് മരിച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.. ചാവക്കാട് പാവറട്ടി സ്വദേശി വെൺമടത്തായിൽ വീട്ടിൽ എൻ.കെ. കുഞ്ഞാണ് (65) മരിച്ചത്.
ഇന്നലെ പുലർച്ചെ ബഹ്റൈനിൽ നിന്നെത്തിയ മകൻ ഷിഹാബിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളോടൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു. വിമാനത്താവള ടെർമിനലിന് പുറത്തെത്തിയ ഷിഹാബുമായി ആലിംഗനം ചെയ്ത് സന്തോഷം പങ്കിടുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു.
https://www.facebook.com/Malayalivartha
























