ചികിത്സതേടിയെത്തിയ യുവതിക്ക് ഡോക്ടര്‍ ഡ്രിപ്പ് കൊടുത്തതോടെ യുവതിക്ക് ബോധം നഷ്ടമായി; വ്യാജഡോക്ടര്‍ പെരുമ്പാവൂരില്‍ പോലീസ് പിടിയില്‍

ചികിത്സതേടിയെത്തിയ യുവതിക്ക് ഡോക്ടര്‍ ഡ്രിപ്പ് കൊടുത്തതോടെ യുവതിക്ക് ബോധം നഷ്ടമായതിന് പിന്നാലെ പെരുമ്പാവൂരില്‍ വ്യാജഡോക്ടര്‍ പോലീസ് പിടിയിലായി. പോലീസ് പിടികൂടിയ ഡോക്ടര്‍ കൂടുതലും അതിഥിതൊഴിലാളികള്‍ക്കാണ് ചികിത്സ നടത്തിയിരുന്നത്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ മുപ്പത്തിനാലുകാരനായ സബീര്‍ ഇസ്ലാമാണ് പിടിയിലായത്. മാറമ്പള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. ചികിത്സയായി ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ രോഗികള്‍ക്ക് നല്‍കിയിരുന്നു.
ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനു പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളില്‍നിന്ന് സ്‌റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























