പോലീസിനെ കണ്ട് അമിതവേഗത്തില്‍ പോയ സംഘത്തിന്റെ കാര്‍ മറിഞ്ഞ് അപകടം; സംഭവത്തിൽ മൂന്നുപേർക്ക് പരിക്ക്

പോലീസിനെ കണ്ട് അമിതവേഗത്തില്‍ പോയ സംഘത്തിന്റെ കാര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിലാണ് സംഭവം. ഇതു കണ്ട് യുവാക്കള്‍ കാറെടുത്ത് സ്ഥലംവിടുന്നതിനിടെ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.
ഏതാനുംപേര്‍ ചേര്‍ന്ന് റോഡരികില്‍ വാഹനം നിര്‍ത്തി മദ്യപിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്തിക്കാട് പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. പെരിങ്ങോട്ടുകര സ്വദേശി ബാലസുബ്രഹ്മണ്യം, വാടാനപ്പള്ളി സ്വദേശികളായ ശ്രീനാഥ്, സോനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അന്തിക്കാട് എ.എസ്.ഐ. എം.കെ. അസീസിന്റെ നേതൃത്വത്തില്‍ പോലീസ് ആംബുലന്‍സില്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
https://www.facebook.com/Malayalivartha























