റോഡിലേക്ക് യു ടേൺ എടുത്ത് കയറാൻ ശ്രമിക്കവേ സ്‌കൂട്ടറുകൾ തമ്മിൽ ഇടിച്ച് അപകടം; സംഭവത്തിൽ യുവതിയ്ക്ക് സാരമായ പരിക്ക്; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

റോഡിലേക്ക് യു ടേൺ എടുത്ത് കയറാൻ ശ്രമിച്ച യുവതിയുടെ സ്‌കൂട്ടറിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് അപകടം. കണ്ണൂർ മാധമംഗലം ടൗണിലാണ് കഴിഞ്ഞദിവസം അപകടം സംഭവിച്ചത്. റോഡിലേക്ക് യു ടേൺ എടുത്ത് കയറാൻ ശ്രമിച്ച യുവതിയുടെ സ്‌കൂട്ടറിൽ എതിർദിശയിൽ നിന്നും അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. നേഴ്‌സായി ജോലിചെയ്യുന്ന ശോഭനയ്ക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























