കോഴിക്കോട് മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിൽ നടപടി; രണ്ട് കോൺഗ്രസ് പ്രവർത്തകരെ സസ്പെൻഡ് ചെയ്തു

കോഴിക്കോട് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിൽ നടപടി. ബ്ലോക്ക് പ്രസിഡന്റെ അടക്കം രണ്ടുപേരെ സസ്‌പെൻഡ് ചെയ്തു. ഡി.സി.സി. പ്രസിഡന്റ് മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്താനും കെ.പി.സി.സി. പ്രസിഡന്റെ നിർദ്ദേശം നൽകി.
കഴിഞ്ഞ 13 നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശം ലംഖിച്ച് ഒരു വിഭാഗം എ ഗ്രൂപ്പുകാർ കോഴിക്കോട് യോഗം ചേർന്നത്ത്. വിവരമറിഞ്ഞ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെയാണ് കോൺഗ്രസ് പ്രവർത്തകർ മർദിച്ചത്. അക്രമത്തിന് നേതൃത്വം നൽകിയ അരക്കിണർ മണ്ഡലം പ്രസിഡന്റെ രാജീവൻ തിരിവച്ചിറ മാങ്കാവ് ബ്ലോക്കിന്റെ മുൻ പ്രസിഡന്റെ ജി.സി.പ്രശാന്ത് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവ സ്ഥലത്ത് ഉണ്ടായിട്ടും അക്രമം തടയുന്നതിൽ വീഴയുണ്ടായതിൽ ഡി.സി.സിയുടെ മുൻ പ്രസിഡന്റെ യു.രാജീവനോട് മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്താനും കെ.പി.സി.സി പ്രസിഡന്റെ നിർദ്ദേശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. സുരേഷിനെ പരസ്യമായി താക്കീത് ചെയ്തു.
https://www.facebook.com/Malayalivartha























