വഴി ചോദിക്കാനെന്ന വ്യാജേന അടുത്തുകൂടി പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് പിടിയില്‍

വഴി ചോദിക്കാനെന്ന വ്യാജേന അടുത്തുകൂടി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കീഴരിയൂര്‍ സ്വദേശി നിജില്‍ (30 ) ആണ് അറസ്റ്റിലായത്.ബിഇഎം സ്‌കൂളിന് പിന്നിലുള്ള വഴിയിലൂടെ നടക്കുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ വഴിചോദിച്ച് ഒപ്പം കൂടുകയായിരുന്നു . വഴിയറിയില്ലെന്ന് മറുപടി പറയുന്നതിനിടെ ഇയാള്‍ കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു .
കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടിച്ചുവെച്ചു. തുടര്‍ന്ന് നഗരത്തില്‍ ഉണ്ടായിരുന്ന പിങ്ക് പൊലീസിന് കൈമാറി.കസബ എസ് ഐ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























