Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

എന്നും പരാതികേള്‍ക്കുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇന്ന് അഭിനന്ദനം.... യാത്രക്കാരിക്ക് നെഞ്ചുവേദന; സ്ഥിതി മോശമാണെന്ന് മനസിലാക്കിയ ബസ് ജീവനക്കാര്‍ ബസ് ആംബുലന്‍സ് പോലെ ലൈറ്റുമിട്ട് ഹോണു മുഴക്കി അതിവേഗം പാഞ്ഞു; സമയത്ത് എത്തിച്ചത് കൊണ്ടാണ് യാത്രാക്കാരിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍

18 NOVEMBER 2021 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ ചർച്ചയാകും

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ചാവക്കാട് നിന്ന് തൃശൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്രക്കാരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ് ആംബുലന്‍സ് പോലെ ലൈറ്റുമിട്ട് ഹോണു മുഴക്കി ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാനായി എന്ന് ഡോക്ടര്‍മാര്‍.

ഇതോടെ ബസ് ജീവനക്കാരായ റിബിന്‍ ബാലനെയും ഷംസീറിനെയും അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് നാട്ടുകാരും ബസ് യാത്രക്കാരും. ചാവക്കാട്ടു നിന്ന് തൃശൂരിലക്ക് സര്‍വീസ് നടത്തുന്ന ജോണീസ് (വില്ലന്‍) ബസിലെ ഡ്രൈവര്‍ ചാവക്കാട് സ്വദേശി റിബിന്‍ ബാലന്‍ (31), കണ്ടക്ടര്‍ എടക്കഴിയൂര്‍ സ്വദേശി ഷംസീര്‍ (30) എന്നിവരാണ് നെഞ്ച് വേദന അനുഭവപ്പെട്ട യാത്രക്കാരിയ്ക്ക് തുണയായി മാറിയത്.

ബുധനാഴ്ച രാവിലെ 7.10ന് ചാവക്കാട് നിന്ന് തൃശൂരിലേക്കുള്ള ജോണീസ് എന്ന ബസിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യ ട്രിപ്പിനിടെ ബസ് പറപ്പൂരെത്തിയപ്പോഴാണ് യാത്രക്കാരിയായ ചാവക്കാട് സ്വദേശിനിയായ സ്ത്രീയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കണ്ടക്ടര്‍ ഷംസീറിനോട് വിവരം പറഞ്ഞു.

നെഞ്ച് വേദന അനുഭവപ്പെട്ട സ്ത്രീയുടെ സ്ഥിതി മോശമാണെന്ന് മനസിലാക്കിയ ഷംസീര്‍ ഉടനെ അമല ആശുപത്രിയിലേക്ക് ബസ് വിടാന്‍ ഡ്രൈവര്‍ റിബിന്‍ ബാലനോട് പറഞ്ഞു. രാവിലത്തെ ട്രിപ്പായിരുന്നതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവര്‍ മറ്റൊന്നും നോക്കിയില്ല, അമല ആശുപത്രിയിലേക്ക് പാഞ്ഞു. ആംബുലന്‍സ് പോലെ ലൈറ്റുമിട്ട് ഹോണു മുഴക്കി അതിവേഗം ബസ് ആശുപത്രിയിലെത്തി. അപ്പോഴേക്കും നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീ, അബോധാവസ്ഥയിലായിരുന്നു.

ഉടന്‍ തന്നെ രോഗിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഹൃദയസംബന്ധമായ അസുഖത്തിന്റെ തുടക്കമാണെന്ന് ബോധ്യപ്പെടുകയും, ചികിത്സ നല്‍കുകയും ചെയ്തു. ഇതിനിടെ റിബിനും ഷംസീറും ചേര്‍ന്ന് രോഗിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകും അവരെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് ബസിലെ യാത്രക്കാരുമായി തൃശൂരിലേക്ക് തിരിച്ചത്.

തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തിയശേഷം, ആശുപത്രിയില്‍ വിളിച്ച് വിവരം അന്വേഷിച്ചു. രോഗി അപകടനില തരണം ചെയ്‌തെന്ന് മനസിലായതോടെയാണ് റിബിനും ഷംസീറിനും സമാധാനമായത്. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സമയം കളയാതെ ആശുപത്രിയിലെത്തിച്ചതിനാലാണ് യാത്രാക്കാരിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഏതായാലും ഈ ബസിലെ സ്ഥിരം യാത്രക്കാരെല്ലാം റിബിനെയും ഷംസീറിനെയും പ്രശംസിച്ച് രംഗത്തെത്തി. ബസ് ജീവനക്കാര്‍ കാണിച്ച അര്‍പ്പണബോധം കൊണ്ട് മാത്രമാണ് യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് അവര്‍ പറയുന്നു. ഷംസീര്‍ 12 വര്‍ഷമായും റിബിന്‍ ആറു വര്‍ഷമായും ബസ് ജീവനക്കാരായി ജോലി ചെയ്യുകയാണ്. ഇത്രയും വര്‍ഷത്തെ ജോലിയ്ക്കിടയില്‍ ഇത്തരമൊരു അനുഭവം ആദ്യത്തേതാണ്.

അതിനാല്‍ ട്രിപ്പ് മുടക്കുന്നതും സാമ്ബത്തിക നഷ്ടവുമൊന്നും നോക്കാന്‍ നിന്നില്ല. ഒരാളുടെ ജീവന്‍ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്ന് ഷംസീറും റിബിനും പറയുന്നു. ഏതായാലും ഇരുവരും സമൂഹമാധ്യമങ്ങളിലും താരമായി മാറിയിട്ടുണ്ട്. ബസിനെ 'ആംബുലന്‍സാക്കി' മാറ്റി യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച ഇവരെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (16 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (20 minutes ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (21 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (22 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (24 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (31 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (38 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (45 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (55 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (1 hour ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (1 hour ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (1 hour ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

Malayali Vartha Recommends