കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ ഭാര്യയ്ക്ക് ജീവന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകികളെ തിരിച്ചറിയുന്ന സഞ്ജിതിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പാലക്കാട് സഞ്ജിത് വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ പൊലീസും സര്‍ക്കാരും നടത്തുന്ന ഏതൊരു നീക്കവും സാമൂഹ്യ നീതിയുടെ പരസ്യമായ നിഷേധവും ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനവുമാണ്. ദിവസങ്ങള്‍ പലത് പിന്നിട്ടിട്ടും കുറ്റവാളികളെ നിയമത്തിന് മൂന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇരുട്ടിന്റെ മറവിലോ ആളൊഴിഞ്ഞ സ്ഥലത്തോ അല്ല കൊലപാതകം നടന്നത്. പരസ്യമായി കൊല നടത്തി ആര്‍ക്കും കാണാവുന്ന റോഡിലൂടെ കാറില്‍ രക്ഷപെട്ടവരാണ് പ്രതികള്‍. എന്നിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ല.
കൊലയ്ക്കിരയായ സഞ്ജിത്തിനെ വധിക്കാന്‍ പലപ്രാവശ്യം ശ്രമം നടന്നിട്ടുള്ളതിനാല്‍ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തേണ്ട ബാധ്യത പൊലീസിനുണ്ടായിരുന്നു. പ്രതികളെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചും അറിഞ്ഞ് ശക്തമായ നടപടി എടുക്കേണ്ടവര്‍ നിഷ്ക്രിയത്വവും നിശബ്ദതയും പാലിക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണ്.
ഭാര്യയുടെ കണ്മുന്നിലിട്ട് സഞ്ജിത്തിനെ പൈശാചികമായി കൊലചെയ്തവര്‍ക്കെതിരെ നാക്കോ തൂലികയോ ചലിപ്പിക്കാന്‍ തയ്യാറാവാത്ത സാംസ്ക്കാരിക നവോത്ഥാന നായകരുടെ കാതടപ്പിക്കുന്ന മൗനം കേരളനാടിന് അപമാനമാണ്. ഇവരുടെ ഭീരുത്വം ചോദ്യം ചെയ്യപ്പെടുന്ന നാള്‍ അകലെയല്ലെന്നും കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha























