മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവം... ഹോട്ടലുടമ റോയ് ഉള്‍പ്പെടെ ആറുപ്രതികള്‍ക്കും ജാമ്യം

മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികള്‍ക്കും ജാമ്യം. ഹോട്ടലുടമ റോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അതേസമയം മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്ന് റോയി വയലാട്ടും ഹോട്ടല്‍ ജീവനക്കാരും പറയുന്നു. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കം.
ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ല. മജിസ്‌ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകും. അപകടത്തില്‍ പെട്ടവര്‍ ഹോട്ടലില്‍ വെച്ച് സ്വന്തം നിലയില്‍ പാര്‍ട്ടിക്ക് എത്തിയതാണെന്നും ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല എന്നും റോയിക്കു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.
തന്റെ ഹോട്ടലില്‍ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് അപകടം നടന്നത്. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാല്‍ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്.
കാര്‍ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ സഹായിക്കാനാണ് തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികള്‍ വാദിച്ചു.സമയപരിധി കഴിഞ്ഞും ഹോട്ടലില്‍ മദ്യം വിളമ്ബിയെന്ന് പൊലീസ് പറഞ്ഞു. കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞത് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.
സംഭവസമയം ഹോട്ടലില്‍ ഒരു യുവസിനിമതാരം ഉണ്ടായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ പോലീസിത് നിഷേധിക്കുന്നു. ഹോട്ടലില്‍നിന്നു കാണാതായ ഹാര്‍ഡ് ഡിസ്‌കുകളിലൊന്ന് മാത്രമാണ് റോയ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്. ഇതില്‍ തിരിമറി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇനിയും ഹാജരാക്കാനുള്ള ഹാര്‍ഡ് ഡിസ്‌ക് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഹാജരാക്കിയില്ല.
ദൃശ്യങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം ഉപേക്ഷിച്ചുവെന്ന റോയിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. റോയിയുടെ നിര്‍ദേശപ്രകാരമാണ് ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതെന്ന് നേരത്തെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























