കുഞ്ഞിനെ ദത്തെടുത്ത ആ ദമ്ബതികളുടെ മനസ്സില്‍ ഇപ്പോള്‍ എന്താണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? അനുപമയുടെ കുഞ്ഞാണെന്ന് തെളിയിക്കാന്‍ കുഞ്ഞിനെ ആഡ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് കഴിഞ്ഞു...

ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അനുപമയുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെ കുഞ്ഞിനെ ആഡ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് കഴിഞ്ഞു. കുഞ്ഞിനെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അക്ഷയ കേന്ദ്ര സംരഭക കൂടിയായ സിബി സോണിയുടേതാണ് കുറിപ്പ്. നിരവധി ദമ്ബതികള്‍ക്ക് ദത്തെടുക്കലിന് ഇവര്‍ സഹായം നല്‍കിയിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഈ ചിത്രം കണ്ട് ഹൃദയം പൊടിഞ്ഞതിനാല്‍ ഒരു കാര്യം പറയാതെ പോവാന്‍ വയ്യ.. അക്ഷയ കേന്ദ്രം നടത്തുന്ന ഞാന്‍ കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് കുഞ്ഞിനെ ദത്തെടുക്കാനുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നയാളാണ്.. തങ്ങള്‍ക്ക് ഇനി കുട്ടികള്‍ ഉണ്ടാകില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുമായി ഒരു ഭാര്യയും ഭര്‍ത്താവും കൂടെ അക്ഷയയില്‍ വന്നു.
മേശക്കരില്‍ ഇരുന്ന് ഓരോന്നും ശ്രദ്ധാപൂര്‍വ്വം നോക്കുമ്‌ബോള്‍ ഇവര്‍ക്ക് കുട്ടിയെ നോക്കാനുള്ള സാമ്ബത്തിക ശേഷിയും ആരോഗ്യസ്ഥിതിയും ഉണ്ടെന്ന് വാര്‍ഡ് മെമ്ബര്‍ വരെ സാക്ഷ്യപ്പെടുത്തിയ ലെറ്ററുമെല്ലാമുണ്ട് വര്‍ഷങ്ങള്‍ ഒരുപാടായി ഒച്ചയും അനക്കവുമില്ലാത്ത ജീവിതത്തില്‍ നിന്ന്പലപ്പോഴും ചികിത്സ ചെയ്ത് പ്രതീക്ഷകള്‍ അസ്തമിച്ച് കടക്കെണിയില്‍ ആകുമ്‌ബോഴാണ് ഇങ്ങനെയൊരു തീരുമാനത്തിലവര്‍ എത്തുന്നത് ..ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കുമ്‌ബോള്‍ തന്നെ അവരുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു ഏറെ കൊതിച്ച ഒരു വസ്തു നമ്മുടെ കൈകളിലെത്തുമ്‌ബോഴുണ്ടാകുന്ന അതേ വികാരം .
അതിന് മുന്നും ശേഷവും ഒരു പാട് അപേക്ഷകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഫീല്‍ ചെയ്ത സംഭവം ആദ്യമാണ്..ഭര്‍ത്താവിന്റെ കൈയ്യില്‍ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് പിന്നീട് ആ സ്ത്രീ ആ ആപ്ലിക്കേഷന്‍ ഫോം പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്യുന്നത് വരെയിരുന്നത്... കൃത്യമായ ഇടവേളകളില്‍ വന്ന് മുന്‍ഗണന ക്രമം നോക്കുകയും എന്നെ ക്കൊണ്ട് തന്നെ അഡോപ്ഷന്‍ സെന്ററിലേക്ക് ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നു
കാത്തിരിപ്പിനൊടുവില്‍ അങ്ങനെയവര്‍ക്കുള്ള അലോട്ട്‌മെന്റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാന്‍ പോണ കാര്യം പറഞ്ഞു..പോയി വാ എന്ന അതിലേറെ സന്തോഷത്തോടെയും ഞാന്‍ പറഞ്ഞു: ഞാനീ കാര്യമൊക്കെ മറന്ന് പോയിരുന്നു കുട്ടിയെ കിട്ടിയോ എന്നൊന്നും തിരക്കിയതുമില്ല: ഒരു ദിവസം കരുനാഗപ്പള്ളിയില്‍ ബേക്കറിയില്‍ നില്‍ക്കുമ്‌ബോഴാണ് ..സിബി..ന്ന വിളികേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയത്... അത് അവരായിരുന്നു ആ ദമ്ബതികള്‍ ദാ നോക്കിയേ ഇതാണ് ഞങ്ങളുടെ കുഞ്ഞ് എന്ന് പറഞ്ഞ് ഒരു കുഞ്ഞു വാവയെ തലയില്‍ നിന്നു ഫ്‌ലാനല്‍ മാറ്റി കാണിച്ചു തന്നു, മോള് നില്‍ക്കുന്നത് കണ്ട് കാണിക്കാന്‍ വന്നതാണ്.
എനിക്ക് സന്തോഷം അടക്കാനായില്ല, അവര്‍ക്ക് അങ്ങനെ തോന്നിയല്ലോ.. കാലില്‍ സ്വര്‍ണ്ണ പാദസരവും കമ്മലും മാലയും വളയുമൊക്കെഇട്ട ഒരു കൊച്ചു സുന്ദരി അവളെന്നെ നോക്കി ചിരിച്ചു : കൈ നീട്ടിയപ്പോഴേക്കും എന്റെ കൈകളിലേക്ക് ചാഞ്ഞു.. ഞാനവരെ നോക്കിഅടിമുടി മാറിയിരിക്കുന്നു ചെറുപ്പമായതു പോലെ മുഖം പ്രസന്നവുമായിരിക്കുന്നു ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ :അവര്‍ നിറഞ്ഞ് ചിരിച്ചു കൊണ്ട് മൂന്നോട്ട് നടന്ന് പോകുന്നത് ഞാന്‍ നോക്കി നിന്നു ..
പറഞ്ഞു വന്നത് ഇത്രയും സന്തോഷത്തിലുള്ള രക്ഷകര്‍ത്താക്കളില്‍ നിന്ന് കുഞ്ഞിനെ അടര്‍ത്തിമാറ്റിയാലുള്ള ആ മെന്റല്‍ ട്രോമ എത്ര വലുതായിരിക്കും. മനസു നിറയെ ആന്ധ്രയിലെ ദമ്ബതികളാണ് അവരുടെ ഹൃദയ വേദനയാണ് കുഞ്ഞിന്റെ മണമുള്ള ഉടുപ്പുകള്‍കെട്ടിപ്പിടിച്ച് കരയുന്ന അവരെയോര്‍ത്താണ്. ഞാനീ രാത്രിയില്‍ സങ്കടപ്പെടുന്നത്. മാതൃത്വം എന്നത് പ്രസവത്തിലൂടെ സംഭവിക്കുന്ന പദവിയാണെങ്കിലുംഅത് പൂര്‍ണ്ണമാകുവാന്‍ പ്രസവിച്ചു എന്നത് മാത്രം കാരണമാകുന്നില്ല. അമ്മയെക്കാള്‍ പോറ്റമ്മയുടെ മഹത്വമറിഞ്ഞപലരും നമുക്കിടയിലുണ്ട്..ദൈവമേ! ഈ കാലവും കടന്നുപോകാന്‍ പോറ്റമ്മയായ പോറ്റഛനായ ആ നല്ല മനുഷ്യര്‍ക്ക് ശക്തി നല്‍കണേ ...
https://www.facebook.com/Malayalivartha
























