കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ആറ് പ്രതികളുടെ ആസ്തി മരവിപ്പിച്ച് ക്രൈംബ്രാഞ്ച്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തി മരവിപ്പിച്ചു. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കമീഷന് ഏജന്റ് ബിജോയ്, ഇടനിലക്കാരന് പി.പി. കിരണ്‍ എന്നിവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. ആസ്തികള്‍ മരവിപ്പിച്ചെങ്കിലും ഇത് ബാങ്കിന് ആസ്തിയായി മാറാന്‍ നിയമതടസ്സങ്ങള്‍ ഏറെയുണ്ട്. ഇതിെന്റ പരിശോധനകളും നിയമനടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേസമയം, ബാങ്ക് ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ സഹകരണ വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ബാങ്ക് ഇടനിലക്കാരനായ മുഖ്യപ്രതി കിരണ്‍ തന്നെ 22 കോടിയോളം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. റിമാന്‍ഡിലായിരുന്ന കിരണിനെ കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























