ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റില്‍; പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടതുള്ളതു കൊണ്ട് പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം

പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള ആളാണ് അറസ്റ്റിലായതെന്നും എസ് പി ആര്‍ വിശ്വനാഥ് അറിയിച്ചു.
പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ വിവരം പുറത്ത് വിടാത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യവീട്ടില്‍നിന്ന് അല്‍പമകലെയായി മമ്ബറത്ത് ഒരുസംഘം ആളുകള്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുടനീളമുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
മണിക്കൂറുകളോളം കാത്തുനിന്ന് അക്രമിസംഘം ഭാര്യയുമൊത്ത് ബൈക്കില്‍ വരുമ്പോള്‍ സഞ്ജിത്തിനെ വെട്ടിവീഴ്ത്തി. തുടര്‍ന്ന് ഭാര്യയെ വലിച്ചുമാറ്റിയശേഷം തലങ്ങും വിലങ്ങും വെട്ടി മരണം ഉറപ്പാക്കുകയായിരുന്നു. 31 വെട്ടുകളായിരുന്നു ശരീരത്ത് ഉണ്ടായിരുന്നത്.
കൊലയാളി സംഘത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രതികള്‍ എഡ് ഡി പി ഐക്കാരാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























