പ്രതിപക്ഷനേതാവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം; രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്ത്രീ തനിക്കെതിരെ അശ്ലീല വിഡിയോ പുറത്തുവിട്ടതിനെത്തുടര്‍ന്ന് വി.ഡി. സതീശന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസും മുന്‍ നഗരസഭ ചെയര്മാന് രമേഷ് ഡി. കുറുപ്പ് പറവൂര്‍ പൊലീസില്‍ നല്കിയ പരാതിയിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വടക്കേക്കര സ്വദേശി പി.എസ്. രാജേന്ദ്രപ്രസാദ്, ചിറ്റാറ്റുകര പറയകാട് സ്വദേശി ഇ.എം. നായിബ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പറവൂര്‍ പൊലീസ് കേസെടുത്തത്. മുനമ്ബം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ക്കാണ് അന്വേഷണച്ചുമതല. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചവരെക്കുറിച്ചും ഷെയര്‍ ചെയ്തവരെക്കുറിച്ചും സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എസ്. ബിനോജിനാണ് അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha
























