Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കൊണ്ടുപോകാതിരിക്കാന്‍ പറ്റോ... കുട്ടിയെ യാത്രയാക്കുമ്പോള്‍ ആന്ധയില്‍ കണ്ടത് സിനിമാ രംഗത്തെക്കാളും വെല്ലുന്ന സീന്‍; പുത്തനുടുപ്പും പുതു ചുംബനവും നല്‍കി യാത്രയാക്കുമ്പോള്‍ പോറ്റമ്മയെ വിടാന്‍ കഴിയാതെ കുഞ്ഞ് നിലവിളിച്ചു; സങ്കടം മറച്ച് വയ്ക്കാതെ ആന്ധ്രാ ദമ്പതികള്‍

23 NOVEMBER 2021 08:56 AM IST
മലയാളി വാര്‍ത്ത

ദൈവം എത്ര പരീക്ഷണമാണ് വരുത്തുന്നത്. അല്ലെങ്കില്‍ നീണ്ട പ്രാര്‍ത്ഥനയും വഴിപാടും നടത്തിയിട്ടും കുട്ടികളുണ്ടായില്ല. അവസാനം ഒരു കുട്ടിയെ ദത്തെടുക്കാന്‍ നോക്കിയപ്പോള്‍ കിട്ടിയത് കേരളത്തില്‍ നിന്നുള്ള പൊന്നോമന. കളിയും ചിരിയും കൊഞ്ചലുമായി ആ കുഞ്ഞ് അവരുടെ ഹൃദയത്തില്‍ ചേക്കേറി. അവസാനം ഇപ്പോള്‍ ഇങ്ങനെയായി.

അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക്. ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസി അനില്‍കുമാറിനായിരുന്നു മേല്‍നോട്ടം.

 



കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാല്‍ നിയമപ്രശ്‌നം ഉണ്ടാകുമോയെന്ന് ദമ്പതികള്‍ ആരാഞ്ഞു. കോടതി നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ദമ്പതികളെ അറിയിച്ചു. വാര്‍ത്തകളിലൂടെ വിവരങ്ങള്‍ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികള്‍ യഥാര്‍ഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു.

പുതിയ വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. അവസാനമായി കുഞ്ഞിന് ചുംബനം നല്‍കുമ്പോള്‍ ആ ദമ്പതികളുടെ കണ്ണ് നിറഞ്ഞു. കുട്ടിയെ അടര്‍ത്തി മാറ്റിയപ്പോള്‍ അത് വാവിട്ട് വിളിച്ചു. കൊണ്ടുപോകാതിരിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ആരാഞ്ഞെങ്കിലും കോടതി വിധി ചൂണ്ടിക്കാട്ടിയതോടെ മരണ വീടിന് സമാനമായി.

 



ദത്തെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ദമ്പതികള്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചു. വഞ്ചിയൂര്‍ കുടുംബക്കോടതിയില്‍ സിറ്റിങ് ഉണ്ടായിരുന്നു. വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ദമ്പതികള്‍ക്കു മുന്‍ഗണന ലഭിക്കും.

തന്റെ നെഞ്ചിന്റെ ചൂടില്‍നിന്ന് ആ കുഞ്ഞിക്കൈകളെ അടര്‍ത്തിമാറ്റുമ്പോള്‍, അമ്മയെ പിരിയുന്നതിന്റെ സങ്കടത്തില്‍ ആ കുഞ്ഞു വിങ്ങിക്കരയുന്നത് നിസ്സഹായയായി കേട്ടുനില്‍ക്കേണ്ടിവന്നവരാണ് ആ മാതാപിതാക്കള്‍. കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അനുപമയുടെ ആവശ്യത്തിനൊപ്പം നില്‍ക്കുമ്പോഴും മലയാളികള്‍ ആന്ധ്ര സ്വദേശികളായ ആ അച്ഛന്റെയും അമ്മയുടെയും സങ്കടത്തിന്റെ പൊള്ളലറിയുന്നുണ്ട്.

 



വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളില്ലാതിരുന്ന ആ ദമ്പതികള്‍ എത്ര പ്രതീക്ഷയോടെയാവും ഒരു കുഞ്ഞിനെ ദത്തെടുത്തത്. അമ്മയുടെ ചൂടും അച്ഛന്റെ ലാളനയും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെപോയ ഒരു പൊന്നോമനയെ കൂടെക്കൂട്ടുമ്പോള്‍ തങ്ങളുടെ ഇനിയുള്ള ജീവിതത്തിന് അര്‍ഥവും നിറവുമുണ്ടാകുമെന്ന് അവര്‍ സ്വപ്നം കണ്ടിട്ടുണ്ടാവും. ഈ രാജ്യത്തെ, ലളിതമല്ലാത്ത ദത്തെടുക്കല്‍ നിയമങ്ങളെല്ലാം പാലിച്ച്, കാത്തുകാത്തിരുന്നാണ് ഒടുവില്‍ അവരും ഒരമ്മയും അച്ഛനുമായത്. കുഞ്ഞിനെ പൊന്നുപോലെ നോക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയൊരു വേര്‍പിരിയല്‍. സോഷ്യല്‍ മീഡിയയില്‍ പലരും ആ മാതാപിതാക്കളുടെ വേദന പങ്കുവയ്ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ പാളയത്തെ നിര്‍മല ശിശുഭവനില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെയും അനുപമയുടേയും അജിത്തിന്റെയും ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. കോടതി വിധി ഉണ്ടാകുന്നതുവരെ കുട്ടി നിര്‍മല ശിശുഭവനില്‍ തുടരും.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends