ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്.... കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല.... കൂടുതലാളുകളെ ചോദ്യം ചെയ്യുന്നുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ അറസ്റ്റുണ്ടാകുമെന്നും പാലക്കാട് എസ്.പി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്.... കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല.... കൂടുതലാളുകളെ ചോദ്യം ചെയ്യുന്നുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ അറസ്റ്റുണ്ടാകുമെന്നും പാലക്കാട് എസ്.പി.
നവംബര്‍ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യവീട്ടില്‍നിന്ന് അല്‍പമകലെയായി മമ്പറത്ത് ഒരുസംഘം ആളുകള്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുടനീളമുള്ളത്.
സഞ്ജിത്ത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്പോഴാണ് കേസിലെ നിര്‍ണായക അറസ്റ്റ്. ഇന്നലെ മുണ്ടക്കയത്തു നിന്നാണ് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പാലക്കാട് എസ്പിആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പൊലീസ് വിശദീകരണം. സംഭവത്തിനുപിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് ബിജെപി. ആരോപിക്കുന്നുണ്ടെങ്കിലും ഇത് എസ്.ഡി.പി.ഐ. നിഷേധിച്ചിരുന്നു. കേസില്‍ എട്ട് സംഘങ്ങളായാണ് അന്വേഷണം തുടരുന്നത്.
കൊലപാതകത്തിന് എത്തിയ പ്രതികള്‍ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























