പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന പ്രവാസിയായ യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനെത്തിയെങ്കിലും ബന്ധത്തിന് താത്പര്യമില്ലെന്ന മറുപടി വാക്കുതര്‍ക്കത്തിനിടയാക്കി.... ചെറിയ പിച്ചാത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മുഖത്താകെ കുത്തി, അക്രമത്തിനു പിറകെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്... മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ആക്രമിച്ചതാണെന്നും മുഖം വികൃതമാക്കിയാല്‍ വിവാഹം കഴിക്കാനാരും എത്തില്ലെന്നു തോന്നലിലാണ് അങ്ങനെ ചെയ്തതെന്നും പൊലീസിനോട് പ്രതി

പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന പ്രവാസിയായ യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനെത്തിയെങ്കിലും ബന്ധത്തിന് താത്പര്യമില്ലെന്ന മറുപടി വാക്കുതര്‍ക്കത്തിനിടയാക്കി.... ചെറിയ പിച്ചാത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മുഖത്താകെ കുത്തി, അക്രമത്തിനു പിറകെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്... മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ആക്രമിച്ചതാണെന്നും മുഖം വികൃതമാക്കിയാല്‍ വിവാഹം കഴിക്കാനാരും എത്തില്ലെന്നു തോന്നലിലാണ് അങ്ങനെ ചെയ്തതെന്നും പൊലീസിനോട് പ്രതി.
പ്രണയ നൈരാശ്യത്തില്‍ വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിലായി. ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയായ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സ്വദേശിനിക്കാണ് കുത്തേറ്റത്.
പെണ്‍കുട്ടിയെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും കൈയ്ക്കും മുറിവുകളേറ്റെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അക്രമത്തിനു പിറകെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പാലക്കാട് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് അമ്പലക്കുളത്തില്‍ വീട്ടില്‍ ദീപു (23) ആണ് പിടിയിലായത്. പ്രവാസിയായ യുവാവ് ഈയിടെ നാട്ടിലെത്തിയതായിരുന്നു. ബന്ധുവായ ജിഷ്ണു (21) വിനൊപ്പമാണ് ബൈക്കിലെത്തിയത്. ഇയാളെയും പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് നാലര കഴിഞ്ഞതോടെ ഓറിയന്റല്‍ കോളേജിനു സമീപത്ത് വച്ചായിരുന്നു സംഭവം.
പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിയാണ്. ദീപുവിനെ ഫെയ്സ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ ലക്കിടിയിലെത്തുകയായിരുന്നു.
ലക്കിടി സ്‌കൂളിനടുത്തുള്ള താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. ചെറിയ പിച്ചാത്തി ഉപയോഗിച്ച് മുഖത്താകെ കുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത വയലില്‍ വച്ച് നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ദീപുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























