Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അതുകൂടി കാണിക്ക് സാറെ... മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നിരീക്ഷണ ക്യാമറദൃശ്യങ്ങള്‍ കണ്ട അഞ്ജന ഷാജന്റെ സഹോദരന്‍ അര്‍ജുന് വീണ്ടും സംശയം; നീക്കം ചെയ്ത ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അപകടവുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്താനാകൂ

23 NOVEMBER 2021 08:47 AM IST
മലയാളി വാര്‍ത്ത

മിസ് കേരള മത്സര ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ മാറുന്നില്ല. ഈ വിഷയത്തില്‍ ദുരൂഹതകള്‍ മാറിയെന്ന് പോലീസ് പറയുമ്പോഴും അത് വിശ്വസിക്കാന്‍ കുടുംബത്തിനാകുന്നില്ല.

അന്വേഷണ സംഘത്തിന് ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അപകടത്തില്‍ കൊല്ലപ്പെട്ട അഞ്ജന ഷാജന്റെ സഹോദരന്‍ അര്‍ജുന് കാണിച്ചു കൊടുത്തു. സ്വന്തം പെങ്ങളുടെ അവസാന ദൃശ്യങ്ങള്‍ കാണുമ്പോള്‍ അര്‍ജുന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ഈ ദൃശ്യങ്ങല്‍ കണ്ടതോടെ പല സംശയങ്ങളും അര്‍ജുനുണ്ടായി. ഹോട്ടലുടമ റോയിയും ജീവനക്കാരും ചേര്‍ന്നു നീക്കം ചെയ്ത ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അപകടവുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരൂ എന്ന് അര്‍ജുന്‍ തറപ്പിച്ച് പറഞ്ഞു.

 



കൂടെയുള്ളവര്‍ 2 തവണ മദ്യം നല്‍കാന്‍ ഒരുങ്ങിയിട്ടും സഹോദരി അഞ്ജന അതു നിരസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായ വിഡിയോയില്‍ വ്യക്തമാണെന്നും അര്‍ജുന്‍ പറഞ്ഞു. ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കു ശേഷം രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു ലഭ്യമായിട്ടുള്ളത്. പൊലീസ് ഇതുവരെ കുടുംബാംഗങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കുന്നുണ്ട്.

അന്‍സി കൂടെയുണ്ടെന്നും ഹോട്ടലിനു പുറത്താണുള്ളതെന്നും അഞ്ജന അന്നു രാത്രി അമ്മയ്ക്കു ശബ്ദസന്ദേശം അയച്ചിരുന്നു. പിറ്റേന്നു വരാമെന്നാണു സന്ദേശത്തില്‍ ഉണ്ടായിരുന്നതെങ്കിലും രാത്രി വരാന്‍ ഉദ്ദേശിച്ചായിരിക്കണം ഇറങ്ങിയത്. താനും കുടുംബവും ഏറെ ഭയത്തോടെയാണു കഴിയുന്നതെന്നും അര്‍ജുന്‍ പറഞ്ഞു.

 



അതേസമയം മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. മരിച്ചവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെയും സന്തോഷത്തോടെ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ ഹോട്ടലുടമ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. ഹാര്‍ഡ് ഡിസ്‌ക്കിനായി ഇടക്കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി. മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യും.

കൊച്ചിയില്‍ മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും മരിച്ചതില്‍ അന്വേഷണം തുടരുന്ന പൊലീസ്, ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്ക് എത്തുന്നത്. ഡിജെ പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. പാര്‍ട്ടികഴിഞ്ഞ് ഹോട്ടലില്‍നിന്ന് സന്തോഷത്തോടെ മടങ്ങുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടെന്നാണു പൊലീസ് വ്യക്തമാക്കുന്നത്.

 



എന്നാല്‍ ചില സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുടമ എന്തിന് നശിപ്പിച്ചു എന്നത് സംശയം കൂട്ടുന്നു. കായലില്‍ എറിഞ്ഞെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയ ഹാര്‍ഡ് ഡിസ്‌ക്കിനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനടുത്ത് മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തി. ചെളി നിറഞ്ഞ കായലില്‍നിന്ന് ഒന്നും കണ്ടെത്തിയില്ല. അടുത്ത ദിവസം അത്യാധുനിക സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിനാണ് പൊലീസ് തീരുമാനം.

സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും കുടുംബം അതിനെ എതിര്‍ത്ത് കോടതിയിലോ മറ്റോ പോയാല്‍ മറ്റൊരു ഏജന്‍സിയിലേക്ക് അന്വേഷണം മാറും. അതിപ്പോഴുള്ള അന്വേഷണ സംഘത്തിന് പഴി കേള്‍ക്കും. അതിനാല്‍ തന്നെ നശിപ്പിച്ച ഹാര്‍ഡ് ഡിസ്‌ക് എങ്ങനേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends