Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഒടുവില്‍ അനുപമ സി പി എമ്മിന് കെ.കെ.രമയായി. അജിത്ത് റ്റി.പി.ചന്ദ്രശേഖരനും... അജിത്തിനും അനുപമക്കും കുഞ്ഞിനെ കിട്ടിയാലുടന്‍ സി പി എം ഇരുവരെയും നിരീക്ഷിക്കാന്‍ ഒരു ടീമിനെ നിയോഗിക്കും.

23 NOVEMBER 2021 09:57 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ അനുപമ സി പി എമ്മിന് കെ.കെ.രമയായി. അജിത്ത് റ്റി.പി.ചന്ദ്രശേഖരനും. അജിത്തിനും അനുപമക്കും കുഞ്ഞിനെ കിട്ടിയാലുടന്‍ സി പി എം ഇരുവരെയും നിരീക്ഷിക്കാന്‍ ഒരു ടീമിനെ നിയോഗിക്കും.

സി പി എമ്മിനെയും സി പി എം നേതാക്കളെയും അപമാനിക്കാന്‍ അനുപമയും അജിത്തും നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ തീര്‍ത്തും അസ്വസ്ഥരാണ് പാര്‍ട്ടിയും നേതാക്കളും. അജിത്തിനും അനുപമയും പാര്‍ട്ടിയെ ഒറ്റുകൊടുത്തു എന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടിയും സംസ്ഥാന നേതാക്കളും.

 



റ്റി.പി.ചന്ദ്രശേഖരന്‍ കേസില്‍ പാര്‍ട്ടി പ്രതിസന്ധിയിലായതുപോലെ തന്നെയാണ് അനുപമയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. പേരൂര്‍ക്കട സദാശിവന്റെ ചെറുമോള്‍ പാര്‍ട്ടിയെ മോശക്കാരാക്കിയതായി പാര്‍ട്ടി കരുതുന്നു. പാര്‍ട്ടി നേതാവ് ജയചന്ദ്രന്റെ മകള്‍ ഒരു ചീത്ത ബന്ധത്തില്‍ പെട്ടപ്പോള്‍ പാര്‍ട്ടി ഇടപെട്ടുവെന്നല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. അത് പാര്‍ട്ടി ബന്ധുക്കള്‍ക്ക് നല്‍കുന്ന സംരക്ഷണം മാത്രമാണ്. അതില്‍ പാര്‍ട്ടി ഖേദിക്കുന്നില്ല.

ശിശുക്ഷേമ സമിതിയ്‌ക്കെതിരെയുള്ള അനുപമയുടെ ആരോപണങ്ങള്‍ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാന്‍ തള്ളി. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിക്കുള്ള രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ് സമിതിക്കുണ്ട്. 2017മുതല്‍ അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അനുമതിയുമുണ്ട്. അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി കേരള സംസ്ഥാന ശിശുക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമങ്ങളെ സമിതി അപലപിക്കുന്നുവെന്ന് ഷിജു ഖാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

 



'അപായകരമായ അവസ്ഥയിലേക്കോ ജീവഹാനി സംഭവിക്കാവുന്ന അവസ്ഥയിലേക്കോ എത്തിപ്പെടാന്‍ സാധ്യതയുള്ള അനേകം കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന സ്ഥാപനമാണ് ശിശുക്ഷേമ സമിതി. നിര്‍വചിക്കാനോ വ്യാഖ്യാനിക്കാനോ കഴിയാത്തവിധം ഉന്നതമായ മനുഷ്യ സ്‌നേഹമാണ് ശിശുക്ഷേമ സമിതിയുടെ മുഖമുദ്ര', പ്രസ്താവനയില്‍ പറയുന്നു.

ദത്തെടുക്കല്‍ പരിപാലന രംഗത്ത് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പ്രകാരമാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് സമിതി പ്രവര്‍ത്തിക്കുന്നത്. ശിശുക്ഷേമ സമിതിയ്ക്ക് ഏറ്റവും പ്രധാനം കുഞ്ഞുങ്ങളുടെ സുരക്ഷയും ആരോഗ്യവും സ്വകാര്യതയുടെ സംരക്ഷണവും പരിചരണവുമാണ്. പൊതുസമൂഹവും കൂട്ടികളെ സ്‌നേഹിക്കുന്നവരും സമിതിയില്‍ അര്‍പ്പിച്ച വിശ്വാസവും കരുതലും കാത്തുസൂക്ഷിക്കാന്‍ സമിതി പ്രതിജ്ഞാബദ്ധമാണ്.



കുഞ്ഞിനെ അനുപമ എങ്ങനെ സംരക്ഷിക്കുന്നു എന്നായിരിക്കും പാര്‍ട്ടി നിരീക്ഷിക്കുക.അജിത്തിന്റെയോ അനുപമയുടെയോ ഭാഗത്ത് നിന്നും മോശം പ്രതികരണമുണ്ടായാല്‍ ശിശുക്ഷമസമിതി കൃത്യമായി ഇടപെടും. കാരണം പെറ്റമ്മയുടെ പൂര്‍ണമായ അധിക്കാരം അനുപമയ്ക്ക് ഉണ്ടായിരിക്കില്ല.

കാരണം കുഞ്ഞിനെ അനുപമക്ക് കൈമാറുന്നത് സര്‍ക്കാരാണ്. ഒരിക്കല്‍ ഉപേക്ഷിച്ച കുഞ്ഞിനെ അനുപമ ഏറ്റു വാങ്ങുമ്പോള്‍ കുഞ്ഞിന്റെ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ക്കാരിന് കൂടി അവകാശപ്പെട്ടതായിരിക്കും.അതു കൊണ്ടു തന്നെ സ്ഥിരം വിളച്ചിലെടുക്കാനാണ് അജിത്തിന്റെ ഭാവമെങ്കില്‍ അദ്ദേഹം ജയിലിലാവും.

 



അനുപമ കുഞ്ഞിനെ നോക്കാതിരുന്നാല്‍ നിയമത്തിനും പാര്‍ട്ടിക്കും മുന്നില്‍ മറുപടി പറയേണ്ടി വരും. പാര്‍ട്ടിയെ അപമാനിക്കുന്ന ആരെയും പാര്‍ട്ടി വെറുതെ വിടാറില്ല. അതാണ് റ്റി.പി.ചന്ദ്രശേഖരന്റെ കാര്യത്തില്‍ സംഭവിച്ചത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends