Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

രാത്രിയില്‍ പേടിച്ചു പോയി... അതിവേഗത്തിലുള്ള ഇടപെടലിലൂടെ ഇടുക്കി ഡാമിലെ വലിയൊരാപത്ത് ഒഴിവായി; വലിയൊരു തേക്ക്മരം ഒഴുകിയെത്തി; അതിവേഗത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം; ആശ്വാസത്തോടെ ജീവനക്കാര്‍

23 NOVEMBER 2021 09:05 AM IST
മലയാളി വാര്‍ത്ത

ശക്തമായ മഴ മാറിയപ്പോള്‍ ഡാമില്‍ നിന്നുള്ള ഭീഷണി മാറിയതാണ്. എന്നാല്‍ ശനിയാഴ്ച രാത്രി വൈകി മറ്റൊരു ഭീഷണിയുണ്ടായി. പുഴയിലൂടെ വന്‍മരം ഒഴുകിയെത്തിയതാണ് ആശങ്കയുണ്ടാക്കിയത്. അതിവേഗത്തിലുള്ള ഇടപെടലൂടെ ഇടുക്കിയുടെ ഷട്ടര്‍ അടച്ച് കെഎസ്ഇബി. ഒഴിവായത് വലിയ അപകടം. ഈ സമയം ജലനിരപ്പ് 2400 അടിയിലെത്തിയിരുന്നു. ചെറുതോണി അണക്കെട്ടിന്റെ തുറന്നിരുന്ന ഒരു ഷട്ടര്‍ കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒരു മീറ്റായി ഉയര്‍ത്തിയിരുന്നു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടാകും.

വലിയൊരു തേക്ക്മരമാണ് ഭീഷണിയായത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്‍മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ ചെറിയ ഭാഗം വെള്ളത്തിന് മുകളില്‍ സുരക്ഷാ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പിന്നാലെ സൂക്ഷ്മമായി നീരീക്ഷിച്ചപ്പോള്‍ വലിയ തേക്ക് മരം ഒഴുകി വരുന്നതാണെന്ന് മനസിലായി.

 



ഉടനെ കെഎസ്ഇബിയുടെ അണക്കെട്ടിലുണ്ടായിരുന്ന മുതിര്‍ന്ന അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ വിവരം ഡാം സേഫ്റ്റിയുടെ ചീഫ് എഞ്ചിനീയറെ ധരിപ്പിച്ചു. ഉടന്‍ ഷട്ടറടയ്ക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇതിന് ആവശ്യമായിരുന്നു. കളക്ടറുടെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി 15 മിനിറ്റിനകം ഷട്ടറടച്ചു. ഈ സമയം മരം ഏതാണ്ട് ഷട്ടറിന് അടുത്ത് വരെ എത്തിയിരുന്നു.

ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഇതിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത ഏറെയാണ്. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്. ഇത്തരത്തില്‍ കുടുങ്ങിയാല്‍ ഷട്ടര്‍ പിന്നീട് 34 മീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരും. ഇതിനൊപ്പം ഷട്ടറിന്റെ ഭാഗങ്ങളിലെവിടെയെങ്കിലും മരം ഉടക്കിയാല്‍ ജലനിരപ്പ് താഴാതെ നീക്കാനും ആകില്ല. ജലനിരപ്പ് ഷട്ടര്‍ നിരപ്പായ 2373ന് താഴെ എത്തിക്കേണ്ടിയും വരും. സമാനമായി നേരത്തെ ചെറിയ ഡാമുകളില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 



ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇടുക്കിയില്‍ മുഴുവന്‍ സമയവും പ്രത്യേകിച്ച് ഷട്ടര്‍ തുറന്നാല്‍ എല്ലാ സ്ഥലത്തും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഇതാണ് വിവരം നേരത്തെ അറിയാനും ഷട്ടര്‍ അടക്കാനും അപകടമൊഴുവാക്കാനും സഹായിച്ചത്. സിവില്‍ എഞ്ചിനീയേഴ്‌സ് ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് സുരക്ഷയുടെ പൂര്‍ണ്ണ ചുമതല നോക്കുന്നത്.

ഷട്ടര്‍ അടച്ച ശേഷം അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരയിലേക്ക് മാറ്റി. അതേ സമയം പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നതിനാല്‍ മുല്ലപ്പെരിയാറിലെ ഷട്ടര്‍ ഒരെണ്ണം അടക്കുകയും രണ്ടാമത്തേത് 10 സെ.മീ. ആയി കുറയ്ക്കുകയും ചെയ്തു.

 



ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ മഴ മാറി നില്‍ക്കുകയും നീരൊഴുക്ക് ശമിക്കുകയും ചെയ്തതോടെ ജലനിരപ്പ് 2400. 08 അടിയിലേക്ക് താഴ്ന്നു. ഇത് ഡാമിന്റെ സംഭരണശേഷിയുടെ 96.51 ശതമാനം വരും. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും മണിക്കൂറില്‍ 0.700 മുതല്‍ 0.750 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ ജില്ലയില്‍ മഴ ദുര്‍ബലപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

മുല്ലപ്പെരിയാറില്‍ മഴയ്ക്ക് താല്‍ക്കാലിക ശമനം ആയതോടെ തുറന്നിരുന്ന ഏക സ്പില്‍വേ ഷട്ടര്‍ ഇന്നലെ രാവിലെ പൂര്‍ണമായും അടച്ചു. ടണല്‍ വഴി തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് നാലില്‍ ഒന്നായി കുറയ്ക്കുകയും ചെയ്തു. 467 ഘനയടി ജലം മാത്രമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends