കോവളത്ത് മലമൂത്ര വിസർജ്യങ്ങൾക്കുള്ളിൽ വിദേശി ഉറുമ്പരിച്ച നിലയിൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഹോട്ടലിലെ പരിശോധനയിലാണ് മുറിയിൽ അവശ നിലയിൽ 77 കാരനെ കണ്ടെത്തിയത്

കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശിയെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഹോട്ടലിലെ പരിശോധനയിലാണ് മുറിയിൽ അവശ നിലയിൽ 77 കാരനെ കണ്ടെത്തിയത്. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്സിനെയാണ് ബീച്ചിന് പിന്നിലെ ഹോട്ടലിൽ അവശ നിലയിൽ കണ്ടെത്തിയത്.മുറി പൂട്ടിയ നിലയിലായിരുന്നു.
ഒരു വർഷം മുൻപ് കോവളത്തിലെത്തിയ അദ്ദേഹത്തിന് വീഴയിൽ പരുക്ക് പറ്റിയിരുന്നു എന്നാണ് വിവരം. തുടർന്ന് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. മുറിക്കുള്ളിൽ മലമൂത്ര വിസർജ്യങ്ങൾക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്.
ഇദ്ദേഹത്തിൻ്റെ മുറുവുകളിൽ ഉറുമ്പരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നേരത്തേ ശ്രീലങ്കയിലേക്ക് കടന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ കോവളം ജനമൈത്രി പോലീസാണ് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രം അധികൃതരെ വിവരമറിയിച്ചത്. നാലുമാസമായി സ്വകാര്യ ഹോട്ടലിലെ മുറിക്കുള്ളിൽ മതിയായ ഭക്ഷണമോ, കുടിവെള്ളമോ സംരക്ഷണമോ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് പാലിയേറ്റീവ് കെയർ അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. ആളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha
























