മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ, തമിഴ്‌നാട് വീണ്ടും ഷട്ടര്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിൽ. 141.40 അടി എത്തിയതോടെ തമിഴ്‌നാട് വീണ്ടും സ്പില്‍വെയിലെ ഒരു ഷട്ടറാണ് ഉയര്‍ത്തി. ഷട്ടര്‍ തുറന്ന വിവരം തമിഴ്‌നാട് അറിയിച്ചതായും പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.
സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൃഷ്ടി പ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ജലിനരപ്പ് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ കേസിലെ ഹർജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഉടന്‍ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികള്‍ക്ക് ശേഷം റൂള്‍കര്‍വ് വിഷയം പരിഗണിച്ചാല്‍ മതിയെന്നും കേരളം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിലെ ചോർച്ചയെ കുറിച്ച് രണ്ട് സംസ്ഥനങ്ങളും ഒന്നിച്ച് പരിശോധിച്ച് റിപ്പോർട് നൽകണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കുമ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.ചോർച്ചയുടെ വിവരങ്ങൾ കൃത്യമായി കേരളത്തിന് നൽകുന്നുണ്ടെന്ന് തമിഴ്നാടും അറിയിച്ചു.
https://www.facebook.com/Malayalivartha
























