Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കർഷകരെ വഞ്ചിച്ച് ഹോർട്ടികോർപ്പിന്റെ ഒത്തുകളി; കാന്തല്ലൂരിൽ സംഭരിച്ച പച്ചക്കറിക്ക് പണം നൽകിയില്ല, ലക്ഷങ്ങൾ കിട്ടാനുള്ള കർഷകർ ആത്മഹത്യയുടെ വക്കിൽ, ഗുണനിലവാരമില്ലാത്ത പച്ചക്കറിയായിരുന്നുവെന്ന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കർഷകരെ പറ്റിക്കാൻ അധികൃതർ

23 NOVEMBER 2021 08:57 AM IST
മലയാളി വാര്‍ത്ത

കർഷകരെ വഞ്ചിച്ച് ഹോർട്ടികോർപ്പിന്റെ ഒത്തുകളി. കാന്തല്ലൂരിൽ സംഭരിച്ച പച്ചക്കറിക്ക് പണം നൽകിയില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹോർട്ടികോർപ്പ് സംഭരിച്ച പച്ചക്കറികൾ മൂലം കർഷകർക്ക് കിട്ടാനുള്ള ലക്ഷങ്ങളാണ്. കടം വാങ്ങി കൃഷി ചെയ്ത കര്ഷകര് ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കവെയാണ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കർഷകരെ പറ്റിക്കാൻ നോക്കുന്നത്. മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. എന്നിട്ടും നടപടിയില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പരാതിക്ക് പിന്നാലെ ഗുണനിലവാരമില്ലാത്ത പച്ചക്കറിയായിരുന്നുവെന്ന് ഹോർട്ടികോർപ്പ് പറയുകയായിരുന്നു. എന്നാൽ ഗുണനയിലവാരത്തെ കുറിച്ച് പരാതി ഉണ്ടായിരുന്നില്ലെന്ന് കർഷകർ ഉന്നയിക്കുന്നു. പണം തറാതിരിക്കാനുള്ള മുട്ടാപ്പോക്ക് ന്യായമെന്നും കർഷകർ ചൂണ്ടികാട്ടുകയുണ്ടായി.

അതേസമയം സെപ്റ്റംബർ മുതൽ ഇത്തരം പ്രശ്നം ഉയർന്നുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് സംഭരിച്ച ഉല്‍പ്പന്നങ്ങളുടെ വിലയായ ലക്ഷങ്ങള്‍ അഞ്ച് മാസം കഴിഞ്ഞിട്ടും നല്‍കാതെ ഹോര്‍ട്ടികോര്‍പ്പ് അന്ന് വാർത്തകൾ വന്നിരുന്നത്. നഷ്ടം സഹിച്ചാലും കൃത്യമായി പണം തരാത്ത സ്ഥാപനത്തിന് സാധനങ്ങള്‍ നല്‍കാനില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കുകയായിരുന്നു. അന്ന് തക്കാളി വില അഞ്ചില്‍ താഴ്ന്നതോടെ ഹോര്‍ട്ടികോര്‍പ്പിനെ കാത്തുനില്‍ക്കാതെ കൃഷിയിടത്തില്‍ത്തന്നെ അഴുക്കിക്കളയാനാണ് പാലക്കാട് വടകരപ്പതിയിലെ കര്‍ഷകരുടെ തീരുമാനിച്ചത്.

അന്ന് ഇത്തരത്തിൽ കൃഷിയിടത്തില്‍ ഇങ്ങനെ അടര്‍ന്നുവീണത് നിരവധിപേരുെട പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ശേഖരിക്കുന്നതിന് വേണ്ടിവരുന്ന ചെലവ് പോലും ചന്തയിലെത്തിച്ചാല്‍ കിട്ടില്ലെന്നായപ്പോള്‍ തക്കാളി വില്‍പന നിര്‍ത്തിയിരുന്നു. നേരിട്ട് കൊണ്ടുപോയാല്‍ കിലോയ്ക്ക് അഞ്ച് രൂപ കഷ്ടിയാണ് അന്ന് ഉണ്ടായിരുന്നത്. തക്കാളിക്ക് ഏഴ് രൂപയില്‍ താഴെ വന്നാല്‍ ഹോര്‍ട്ടികോര്‍പ്പ് ശേഖരിക്കുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നന്നിട്ടും മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ അതു വേണ്ടെന്നാണ് കര്‍ഷകർ തീരുമാനിച്ചത്. വടകരപ്പതിയിലെ മുപ്പതിലധികം കര്‍ഷകരില്‍ നിന്ന് പച്ചക്കറി സംഭരിച്ച വകയില്‍ തന്നെ ഹോര്‍ട്ടികോര്‍പ്പ് പത്ത് ലക്ഷത്തിലധികം രൂപയാണ് കൊടുക്കാനുള്ളത്. ഏക്കര്‍ക്കണക്കിന് കൃഷിയിടത്തിലെ തക്കാളി ഉപയോഗശൂന്യമാകുമ്പോഴും ചില്ലറ വില്‍പനക്കാരുടെ വിലപ്പട്ടിക ഉയര്‍ന്നുതന്നെയാണ് നിൽക്കുന്നത്.

അതോടൊപ്പം തന്നെ ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി വില കുതിക്കുകയാണ്. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടിയിട്ടുണ്ട്. വ്യാപക വിളനാശവും ചരക്കു നീക്കം കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമായി മാറിയിരിക്കുന്നത്.

ലഭ്യമാകുന്ന വിലവിവരങ്ങൾ അനുസരിച്ച് തക്കാളിക്ക് പഴയ വില 45-50 രൂപയായിരുന്നത് ഇപ്പോൾ 85-100 രൂപയാണ്. കാരറ്റ് വില 50-60 രൂപയെന്ന പഴയ നിരക്കിൽ നിന്ന് 90-100 രൂപയായി ഉയർന്നു. സവാള 25-30 എന്നായിരുന്നു മുൻപത്തെ നിരക്ക്. ഇപ്പോൾ വില 60-70 ആയി മാറി. വെണ്ടയ്ക്ക 40-50 രൂപയിൽ നിന്ന് 75-85 എന്ന നിലയിലേക്ക് ഉയർന്നു. പച്ചമുളക് 35-45 എന്നായിരുന്നു പഴയ വില നിലവാരം. ഇതിപ്പോൾ 80-100 രൂപയെന്ന നിലയിലായി. ബീറ്റ്റൂട്ട് 30-40 രൂപയിൽ നിന്ന് 55-65 രൂപയിലേക്കും ഉയർന്നു. 35 രൂപയായിരുന്ന മട്ട അരി ഇപ്പോൾ 44 രൂപയാണ്. വെള്ള അരിക്ക് 51 രൂപയായിരുന്നത് 57 രൂപയായി ഉയരുകയും ചെയ്തിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends