കട്ടപ്പനയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കട്ടപ്പനയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിര്‍മലാസിറ്റി മണ്ണാത്തിക്കുളത്തില്‍ എം.വി. ജേക്കബാണ് (ബെന്നി- 52) മരിച്ചത്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
പോസ്റ്റില്‍ കുടുങ്ങിയ ഇദ്ദേഹത്തെ അഗ്നിരക്ഷാസേനയെത്തിയാണ് താഴെയിറക്കിയത്. വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നാണ് കെ.എസ് ഇ.ബി. അധികൃതര്‍ പറയുന്നത്.
എന്നാല്‍ ലൈനില്‍ വൈദ്യുതി പ്രവാഹം എങ്ങനെയുണ്ടായി എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. സംസ്‌കാരം ഇന്നു മൂന്നിന് വാഴവര സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
" f
https://www.facebook.com/Malayalivartha
























