തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘം യുവാവിനെ തല്ലിച്ചതച്ചു, മര്‍ദ്ദിച്ചവർ നിരവധി കേസിൽ പ്രതികൾ, ക്രൂരമര്‍ദ്ദനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, സംഭവത്തില്‍ കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘം യുവാവിനെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. പുത്തന്‍തോപ്പ് സ്വദേശി അനസിനാണ് മര്‍ദനമേറ്റത്. മദ്യപിച്ചെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. ബോധരഹിതനായ ശേഷവും സംഘം മര്‍ദിച്ചെന്ന് അനസ് പറഞ്ഞു.
സംഭവത്തില്‍ ഇതുവരെ കേസെടുത്തില്ല. മംഗലപുരം പൊലീസും കഠിനംകുളം പൊലീസും തമ്മില്‍ കേസ് ആര് എടുക്കണമെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം പോകവെ കണിയാപുരം മസ്‌താൻ മുക്ക് ജങ്ഷനിൽവച്ച് ബൈക്ക് തടഞ്ഞ് നിർത്തിയാണ് സംഘം അനസിനെ മർദ്ദിച്ചത്.
മദ്യപിച്ചെത്തിയ സംഘം വാഹനം തടഞ്ഞ് നിർത്തി താക്കോൽ ഊരിയെടുത്തു. ഇത് തടഞ്ഞപ്പോള്‍ സംഘം തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























