മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ കോടതി

മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 ഏപ്രില്‍ 8 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കോയമ്ബത്തൂര്‍ സ്വദേശിനിയായ 21 കാരി ബന്ധുക്കളോടൊപ്പം ആണ്ട് നേര്‍ച്ചക്കായി പട്ടാമ്ബിയിലെ അബു താഹിറിന്റെ വീട്ടിലെത്തി. നേര്‍ച്ചക്ക് ശേഷവും കുറച്ച് ദിവസം യുവതിയും ബന്ധുക്കളും 37 കാരനായ പ്രതിയുടെ വീട്ടില്‍ തങ്ങിയിരുന്നു. യുവതിക്ക് നിരന്തരമായി തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ അബു താഹിറിനെ അറിയിച്ചു.
യുവതിയുടെ ശരീരത്തില്‍ ചെകുത്താന്‍ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നല്‍കി. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയില്‍ വെച്ച് അബു താഹിര്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ ബന്ധുക്കളായ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. കേസില്‍ പതിനാല് സാക്ഷികളെ വിസ്തരിച്ചു.
https://www.facebook.com/Malayalivartha



























