Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വോട്ട്ബാങ്ക് ലക്ഷ്യമിട്ട് സിപിഎമ്മും കോണ്‍ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു!! എല്ലാ വിഭാഗം ജനങ്ങള്‍ക്കും കേരളത്തിലെ മതതീവ്രവാദം ആപത്ത്, കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അമിത് ഷായെ അറിയിച്ചെന്നും കെ.സുരേന്ദ്രന്‍

23 NOVEMBER 2021 09:22 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ദല്‍ഹി പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവര്‍ത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്‌ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്.

പട്ടാപ്പകല്‍ ഭാര്യയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവം നടന്നത് ദേശീയപാതയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയായിട്ടും വാഹനങ്ങള്‍ പരിശോധിക്കാനോ ഗതാഗതം ബ്ലോക്ക് ചെയ്യാനോ പൊലീസ് തയ്യാറായില്ല.

സിവില്‍ പൊലീസുകാരന്‍ ദൃക്‌സാക്ഷിയായ കൊലപാതകമായിരുന്നിട്ടും പൊലീസ് 7 ദിവസം കഴിഞ്ഞാണ് പ്രതികളുടെ വാഹനത്തിന്റെ ഫോട്ടോ പോലും പുറത്തുവിട്ടത്. സിപിഎം പോപ്പുലാര്‍ ഫ്രണ്ട് കൂട്ടുക്കെട്ടാണ് പൊലീസിന്റെ നിഷ്‌ക്രിയത്വത്തിന് കാരണം. പാലക്കാട് ജില്ലയില്‍ ഉള്‍പ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇവര്‍ ഒരുമിച്ചാണ് ഭരിക്കുന്നത്. സര്‍ക്കാരും പൊലീസും പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണ്.

കേരളത്തിലെ കാര്യങ്ങളെല്ലാം ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുമ്പില്‍ അവതരിപ്പിച്ചു. ബിജെപിക്ക് മാത്രം അല്ല എല്ലാ വിഭാഗം ജനങ്ങള്‍ക്കും കേരളത്തിലെ മതതീവ്രവാദം ആപത്താണ്. പാലാ ബിഷപ്പ് ഹൗസ് അക്രമിക്കാനുള്ള മതതീവ്രവാദികളുടെ നീക്കം ഇതാണ് തെളിയിക്കുന്നത്. അതിനെ പ്രതിരോധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് മുന്നിട്ടിറങ്ങിയത്.

 

ഈ അടുത്തകാലത്തായി ആയിരക്കണക്കിന് ഹലാല്‍ ഹോട്ടലുകളാണ് കേരളത്തില്‍ ഉയരുന്നത്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തീവ്രവാദികളുടെ അജണ്ടയാണിത്. ഇത് കേരളത്തെ പതുക്കെ മറ്റൊരു സിറിയയാക്കി മാറ്റും. കരിവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വന്‍ അഴിമതി സിബിഐയെ ഏല്‍പ്പിക്കണമെന്നും അമിത്ഷായോട് അഭ്യര്‍ത്ഥിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ആരും സംസാരിക്കാന്‍ പാടില്ല എന്നതാണ് സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തീവ്രവാദികള്‍ക്കെതിരെ സംസാരിച്ചാല്‍ എല്ലാവരും കൂട്ടായെത്തി ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. സിപിഎം,കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോപ്പുലാര്‍ ഫ്രണ്ടിന്റെ കൊലക്കത്തിക്ക് ഇരയായിട്ടും രാഷ്ട്രീയ താത്പര്യം കൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത്.

സംസ്ഥാനത്ത് നടക്കുന്ന ഇത്തരം വിധ്വംസന പ്രവര്‍ത്തനങ്ങളുടെ ഇരയാവുന്നത് കേരളത്തിലുള്ള ജനങ്ങളാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ സാഹചര്യം കാരണം നിക്ഷേപകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ് ബിജെപി സംസ്ഥാന നേതൃത്വം ഉയര്‍ത്തുന്നതെന്ന് ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു. തീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്നാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends