ഇടുക്കിയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു! ജലനിരപ്പ് 141.60 അടിയായി ,പെരിയാർ തീരത്തുളളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

ജലനിരപ്പ് 141.60 അടിയായി ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. സ്‌പിൽവെയിലെ ഒരു ഷട്ടർ രാവിലെ തുറന്നതായിരുന്നു. എന്നാൽ വൃഷ്‌ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഇപ്പോൾ നാല് ഷട്ടർ കൂടി തുറന്നിരിക്കുന്നത്.
2200 ഘനയടി വെളളം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. നീരൊഴുക്ക് കൂടിയിട്ടും തമിഴ്‌നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിക്കാത്തതുകൊണ്ടാണ് നാല് ഷട്ടർ തുറക്കാൻ കാരണം. ഇതോടെ പെരിയാർ തീരത്തുളളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. ജലനിരപ്പ് വൈകാതെ താഴുമെന്നാണ് അധികൃതർ കരുതുന്നത്.
ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ വെളളത്തിന്റെ അളവ് 2400.10 അടിയാണ്. ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ ഇപ്പോഴും കനത്ത മഴയാണ്. മേൽനോട്ട സമിതി നിർദ്ദേശിച്ച 142 അടിയായി ജലനിരപ്പ് തുടരാനുളള ഇടക്കാല ഉത്തരവ് തുടരും. നവംബർ 30 മുതലാണ് ഇത്. കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ 10നാണ്.
https://www.facebook.com/Malayalivartha























