1.2 ലക്ഷം രൂപ വിലമതിപ്പുള്ള പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ പള്ളാത്തുരുത്തിയില്‍ 1.2 ലക്ഷം രൂപ വില വരുന്ന പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആലപ്പുഴ കുറവന്‍തോട് മനാഫ് മന്‍സിലില്‍ മുഹമ്മദ് മനാഫ് (20), വണ്ടാനം ചില്ലാമഠം അമീന്‍ (22) എന്നിവരാണ് പൊലീസ് പിടിയിലായത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ പിടികൂടിയത്.
1,20,000 രൂപ വില വരുന്ന പൂച്ചകളെയാണ് പ്രതികള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ പള്ളാത്തുരുത്തി വാര്‍ഡില്‍ സലീമിന്റെ വീട്ടില്‍ നിന്ന് രണ്ട് പൂച്ചകളെയാണ് മനാഫും അമീനും ചേര്‍ന്ന് മോഷ്ടിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























