കേരള പോലീസ് ആദ്യം മുതലേ നിലകൊണ്ടത് ഭർത്താവിന്റെ പക്ഷത്ത് നിന്ന്; ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ സിഐ ചീത്ത വിളിച്ചു: ഇടപെടേണ്ടിവന്നത് ദേശീയ വനിതാ കമ്മീഷന്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയതിനാല്‍; വെളിപ്പെടുത്തല്‍

ഭർത്താവിന്റെ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയയ്‌ക്കെതിരെ കേരളാ പോലീസ് ആദ്യമേ നിലകൊണ്ടതായി ബന്ധുവിന്റെ വെളിപ്പെടുത്തൽ.
പോലീസ് ഭര്‍ത്താവിന്റെ വീട്ടുകാർക്കൊപ്പമായിരുന്നു ആദ്യം മുതലേ നിലകൊണ്ടത്. ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയതിനാലാണ് പോലീസ് ഇടപെടേണ്ടിവന്നതെന്നും ബന്ധുവായ സലാം ഖാദര്‍ വെളിപ്പെടുത്തി.
മൊഫിയ പീഡനത്തെ സംബന്ധിച്ച് ദേശീയ വനിതാ കമ്മിഷന് പരാതി സമർപ്പിച്ചിരുന്നു. പോലീസിന് നേരത്തെ നല്‍കിയ പരാതിയുടെ പകര്‍പ്പ് വനിതാ കമ്മിഷന് ലഭിച്ചിരുന്നു.
തുടര്‍ന്നാണ് കമ്മീഷന്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടുന്നത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയെന്നും എന്നാല്‍ പൊലീസ് ഇതുവരെ അതില്‍ എഫഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നും മോഫിയയുടെ ബന്ധുക്കള്‍ പറയുകയും ചെയ്തിരുന്നു.
മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത് ദാരുണമായ സംഭവമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു. വനിതാ കമ്മിഷന്‍ മൊഫിയയുടെ വീട് സന്ദര്‍ശിക്കും. മൊഫിയയോട് നീതിരഹിതമായ സമീപനം പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും.
ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് വനിതാ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
ഒരു മാസം മുമ്പാണ് മൊഫിയ പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം സ്‌റ്റേഷനില്‍ വിളിപ്പിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയശേഷം ഇവര്‍ മുറി അടച്ച് ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha
























