മോഡലുകളുടെ അപകട മരണം... ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയില്‍ എടുത്തു

മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയില്‍ എടുത്തു. അപകടം നടന്ന അന്ന് പുലര്‍ച്ചെയാണ് ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചത്. മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍, മെല്‍വിന്‍ എന്നിവരാണ് കാര്‍ ഉപയോഗിച്ചത്.
അതേസമയം കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ ലഹരി മരുന്ന് പാര്‍ട്ടി നടന്നോയെന്ന് എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയിലെ അപകടത്തിന് മുമ്ബ് മുന്‍ മിസ് കേരള അടക്കമുളളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയെപ്പറ്റി പൊലീസ് എക്‌സൈസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നമ്ബര്‍18 ഹോട്ടലിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാറാണിത്. കാര്‍ ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഹാര്‍ഡ് ഡിസ്‌ക്കിനായി പൊലീസിന്റെ ആവശ്യപ്രകാരം കണ്ണങ്കാട് പാലത്തിനു സമീപം കായലില്‍ കോസ്റ്റുഗാര്‍ഡ് തെരച്ചില്‍ നടത്തയിരുന്നു.
പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതില്‍ വ്യക്തത വരൂ. അപകടത്തില്‍പ്പെട്ട കാറിനെപ്പിന്തുടര്‍ന്ന സൈജുവിനെ നിലവില്‍ പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha



























