Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

എല്ലാം മാറി മറിയുമ്പോള്‍... അനുപമ ഡിഎന്‍എ ടെസ്റ്റില്‍ വിജയിച്ച് സ്വന്തം ചോരയെ നേരിട്ട് കണ്ട് വാരിപ്പുണര്‍ന്നു; എല്ലാവര്‍ക്കുമെതിരെയുള്ള വിജയം ആഘോഷിച്ച് ലഡു വിതരണം ചെയ്തു; മററ്റത്ത് കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ നിലവിളി കേരളത്തിലും അലയടിക്കുന്നു; മറ്റൊരു കുഞ്ഞിനെ തരാമായിരുന്നല്ലോ!, എത്രയും വേഗം മറ്റൊരു കുഞ്ഞിനെ നല്‍കാന്‍ സര്‍ക്കാര്‍

24 NOVEMBER 2021 08:06 AM IST
മലയാളി വാര്‍ത്ത

ഒരിടത്ത് വിജയം ആഘോഷിച്ച് ലഡു വിതരണം ചെയ്യുമ്പോള്‍ മററ്റത് കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മ ഭക്ഷണം പോലും നേരെ കഴിച്ചിട്ടില്ല. താനൊരു തെറ്റും ചെയ്യാതിരുന്നിട്ടും ദൈവത്തിന്റെ വലിയ പരീക്ഷണത്തില്‍ നെഞ്ചത്തടിച്ച് കരയുകയാണ് തനി ഗ്രാമീണയായ ആ വീട്ടമ്മ.

തന്റെ ഡിഎന്‍എ പരിശോധന എതിരാകുമോ എന്ന് അനുപമ ചന്ദ്രന്‍ ഏറെ ഭയന്നിരുന്നു. അതാരെങ്കിലും അട്ടിമറിക്കുമെന്നായിരുന്നു പേടി. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് വനിത ശിശു വകുപ്പ് മന്ത്രി കൂടിയായ വീണാ ജോര്‍ജ് ഉറപ്പ് നല്‍കി. വീഡിയോ റൊക്കോര്‍ഡ് പോലും ചെയ്യുമെന്നായി. അവസാനം ഫലം വന്നപ്പോള്‍ പോസിറ്റീവ്. അതുവരെയുള്ള ആശങ്കകള്‍ മാറി. ഇതോടെ അനുപമയുടെ സമര പന്തലില്‍ ലഡു വിതരണം ചെയ്തു.

 



ആ സമയത്ത് മററ്റത് ആന്ധ്ര പ്രദേശിലുള്ള കുഞ്ഞിനെ വിട്ടു നല്‍കിയ കുഞ്ഞ് നഷ്ടപ്പെട്ട കുടുംബം പട്ടിണിയിലും പരിവട്ടത്തിലുമായിരുന്നു. ദത്തുനല്‍കിയ കുഞ്ഞ് അനുപമയുടേതു തന്നെയെന്നു ഡിഎന്‍എ പരിശോധനാഫലം വിധിയെഴുതിയതോടെ അധ്യാപക ദമ്പതികളായ ആന്ധ്രസ്വദേശികള്‍ക്ക് അവനുമായുണ്ടായിരുന്ന മൂന്നുമാസത്തിലേറെ നീണ്ട ബന്ധം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

ഇനിയും ഇങ്ങനെ നീറാന്‍ ഇടവരുത്താതെ എത്രയും പെട്ടെന്നു ഞങ്ങള്‍ക്കു മറ്റൊരു കുഞ്ഞിനെ തരൂ. ഇത്തിരി ആശ്വാസമാകട്ടെ. ഇങ്ങനെ തുടരാന്‍ വയ്യ എന്നാണ് വളരെ സങ്കടത്തോടെ ആ കുടുംബം പറയുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ടു കേരളത്തില്‍ വലിയ ബഹളം നടക്കുകയാണെന്നറിഞ്ഞ അന്നുമുതല്‍ അവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.

 



കുഞ്ഞിനെ തിരികെ കിട്ടാനുള്ള പെറ്റമ്മയുടെ ശ്രമങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ത്തന്നെ ആരംഭിച്ചിരുന്നു എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. കുഞ്ഞിനുവേണ്ടി ഓഗസ്റ്റിലാണു ഞങ്ങള്‍ കേരളത്തില്‍ പോയത്. ഞങ്ങളില്‍നിന്ന് എല്ലാം മറച്ചുവച്ചു എന്നതാണ് അധികൃതര്‍ ചെയ്ത വലിയ തെറ്റ്. ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. മറ്റൊരു കുഞ്ഞിനെ അവര്‍ക്കു തരാമായിരുന്നല്ലോ. ഒരു തെറ്റും ചെയ്യാത്ത ഞങ്ങള്‍ക്ക് ഇത്ര വലിയ ശിക്ഷ നല്‍കേണ്ടിയിരുന്നോ? എന്നും നിറകണ്ണുകളോടെ ആ അമ്മ ചോദിക്കുന്നു.

ഞങ്ങളുമായി നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നതിനാല്‍ ഏറ്റെടുക്കാന്‍ വന്ന അധികൃതരുടെ കയ്യില്‍പ്പോകാന്‍ അവന്‍ സമ്മതിച്ചില്ല. ഒത്തിരി കരഞ്ഞു. ആ കുഞ്ഞ് മിടുക്കനാണ്. ബുദ്ധിമാനാണ്. എന്റെ ഭാര്യയുമായി ആഴത്തില്‍ അടുപ്പം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. വീട്ടില്‍ കൊണ്ടുവന്ന ദിവസം ഇപ്പോഴും ഓര്‍ക്കുന്നു. സദാ സമയവും അവളുടെ കയ്യിലായിരുന്നു. അടുത്തുനിന്നു മാറില്ല. അവന്‍ ഞങ്ങളുടെ ജീവനായിരുന്നു എന്നാണ് വളര്‍ത്തച്ഛനും പറയുന്നത്.

 



നാല് വര്‍ഷമാണ് കുഞ്ഞിനെ ദത്തെടുക്കാനായി തങ്ങളുടെ ഊഴം വരുന്നതും കാത്തിരുന്ന്. താല്‍പര്യമുള്ള 3 സംസ്ഥാനങ്ങളായി ആന്ധ്രപ്രദേശ്, തെലങ്കാന, കേരള എന്നിങ്ങനെയാണ് അപേക്ഷയില്‍ നല്‍കിയിരുന്നത്. ആന്ധ്രയിലും തെലങ്കാനയിലും നീണ്ട വെയ്റ്റിങ് ലിസ്റ്റ് ആയിരുന്നതിനാല്‍ അവസാനം കേരളത്തെ തന്നെ ആശ്രയിച്ചു.

അതേസമയം ആന്ധ്രാപ്രദേശ് ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ലഭിക്കാന്‍ വനിത ശിശുവികസന വകുപ്പ് നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് കാരയോട് (സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി) ആവശ്യപ്പെട്ടിട്ടുണ്ട്.


കാരയില്‍ അവര്‍ക്കു മുന്‍ഗണന നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സംസ്ഥാനം ഇടപെട്ടതെന്നു മന്ത്രി പറഞ്ഞു. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മുന്‍ഗണന നല്‍കണം. കാരായില്‍ റജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടെനിന്നും ദത്തെടുക്കാം. അവര്‍ക്ക് ആ അവസരം നഷ്ടമാകരുത്. മാനുഷിക പരിഗണന അവര്‍ക്ക് ആവശ്യമാണ്. കുഞ്ഞിനെ ആന്ധ്രയില്‍നിന്ന് കൊണ്ടുവരുമ്പോള്‍ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നതായും മന്ത്രി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends