ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി..... പൂജ ബമ്പര്‍ ഒന്നാം സമ്മാനമായ അഞ്ചു കോടിയുടെ ലോട്ടറി ടിക്കറ്റുമായി ലോട്ടറി വില്പനക്കാരനായ ഭാഗ്യവാന്‍ രംഗത്ത്....

ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി..... പൂജ ബമ്പര്‍ ഒന്നാം സമ്മാനമായ അഞ്ചു കോടിയുടെ ലോട്ടറി ടിക്കറ്റുമായി ലോട്ടറി വില്പനക്കാരനായ ഭാഗ്യവാന്‍ രംഗത്ത്....
കിഴകൊമ്പ് പോസ്റ്റാഫീസ് ജങ്ഷനില്‍ ലോട്ടറി വില്‍പന നടത്തുന്ന മോളേപറമ്പില്‍ ജേക്കബ് കുര്യനാണ് ഒന്നാം സമ്മാനം ലഭിച്ചത്.കൂത്താട്ടുകുളത്ത് വില്‍പന നടത്തിയ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമെന്ന് നറുക്കെടുപ്പ് ദിവസം വ്യക്തമായിരുന്നു.
വിറ്റുപോകാതെ കടയില്‍ സൂക്ഷിച്ചിരുന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനമെന്നത് ജേക്കബ് അറിഞ്ഞിരുന്നെങ്കിലും ടിക്കറ്റ് വച്ച പഴ്‌സ് കാണാത്തതിനാല്‍ വിവരം പുറത്തു വിട്ടിരുന്നില്ല. കുടുംബാംഗ്ങളെയും സഹോദരങ്ങളേയും മാത്രം അറിയിച്ചു. ഇന്നലെ വീട്ടില്‍ നിന്നു തന്നെ പഴ്‌സ് കിട്ടിയതോടെ വൈകുന്നരമായപ്പോള്‍ സമ്മാനാഹര്‍മായ ടിക്കറ്റ് കൂത്താട്ടുകുളം കനറാ ബാങ്കില്‍ എത്തി മാനേജര്‍ക്കു കൈമാറുകയും ചെയ്തു.
ജേഷ്ഠ സഹോദരന്‍ രാജുവിനൊപ്പമാണ് ടിക്കറ്റ് നല്‍കാന്‍ ബാങ്കില്‍ എത്തിയത്. അഞ്ചുകോടിയാണു സമ്മാനത്തുക. ബാങ്കിലും മറ്റുമായി കുറച്ചു കടങ്ങള്‍ ഉള്ളത് തീര്‍ക്കും. ബാക്കി എന്തു ചെയ്യണമെന്ന് വേണ്ടപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജേക്കബ് കൂട്ടിച്ചേര്‍ത്തു. ഭാര്യ ഗ്രേസിയും എം.ബി.എ. പഠനം പൂര്‍ത്തിയാക്കിയ മകന്‍ ജോബിയും അടങ്ങുന്നതാണ് കുടുംബം.
ജന്മാനാ കാലിനു സ്വാധീനകുറവുള്ള ജേക്കബ് 30 വര്‍ഷമായി വ്യാപാരസ്ഥാപനം നടത്തി വരികയായിരുന്നു. 15 വര്‍ഷമായി കടയോടനുബന്ധിച്ച് ലോട്ടറിക്കച്ചവടവുമുണ്ട്. വില്പനയ്ക്കായി എത്തിക്കുന്ന ലോട്ടറിയില്‍ നിന്ന് ഒന്നോ രണ്ടോ ലോട്ടറി സ്വന്തം ഭാഗ്യം പരീക്ഷിക്കുന്നതിനായി മാറ്റി വയ്ക്കുന്നത് പതിവാണ്. ഇതാണ് ഇപ്പോള്‍ ജേക്കബിനെ കോടീശ്വരനാക്കിയത്.
https://www.facebook.com/Malayalivartha
























