Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇത്രത്തോളമെത്തിയ സ്ഥിതിക്ക്... കേള്‍ക്കുമ്പോള്‍ ദുരഭിമാനമോര്‍ത്ത് രംഗത്ത് വരാന്‍ മടിക്കുന്ന വിഷയമായിട്ടും അനുപമ ചങ്കൂറ്റത്തോടെ വന്നത് കൊണ്ട് മാത്രമാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്; പൊതു സമൂഹം ഈ വിഷയം ചര്‍ച്ചയായില്ലെങ്കില്‍ കുഞ്ഞ് ആരാരുമറിയാതെ ആന്ധ്രയില്‍ വളര്‍ന്നേനെ

24 NOVEMBER 2021 08:17 AM IST
മലയാളി വാര്‍ത്ത

ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാല്‍ ഇറങ്ങി തിരിച്ചത് പോലെയിരിക്കണമെന്ന് പറയാറില്ലേ അതുപോലെയാണ് അനുപമയുടെ കാര്യം. വളരെയേറെ വെല്ലുവിളികളാണ് അനുപമയുടെ മുമ്പിലുണ്ടായിരുന്നത്. സമരം ചെയ്യേണ്ടത് സ്വന്തം മാതാപിതാക്കളോടാണ്. സ്വന്തം പാര്‍ട്ടിയോടാണ്. വിഷയം നാണക്കേടുള്ളതുമാണ്. പൊതു പ്രവര്‍ത്തകനായ അച്ഛനും താനും ഉള്‍പ്പെടെ എല്ലാവരേയും പൊതുസമൂഹം ചര്‍ച്ച ചെയ്യും. നാട്ടുകാര്‍ ചിരിക്കും.

പക്ഷെ സ്വന്തം ചോരക്കുഞ്ഞ് അതുമാത്രമാണ് അനുപമ മനസില്‍ കണ്ടത്. ബാക്കിയെല്ലാ ദുരഭിമാനങ്ങളും മാറി നിന്നു. അനുപമയ്ക്ക് കുഞ്ഞിനെ കിട്ടി. പേരൂര്‍ക്കട സ്വദേശി അനുപമ എസ്.ചന്ദ്രന്റെ അസാധാരണമായ പോരാട്ടവും വിജയവും രാജ്യത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ്.

 



സ്വന്തം കുഞ്ഞിനെത്തേടിയുള്ള ഒരമ്മയുടെ അന്വേഷണവും പോരാട്ടവും തെരുവിലെ സമരവും, പ്രതിസ്ഥാനത്തു സ്വന്തം മാതാപിതാക്കള്‍ മുതല്‍ ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാര്‍ സംവിധാനങ്ങളും വരെയാണ് ഉണ്ടായിരുന്നത്. ഒടുവില്‍ ഡിഎന്‍എ പരിശോധനയിലൂടെ മാതൃത്വം ഉറപ്പിച്ചു.

കുഞ്ഞിനെ അനുപമയില്‍നിന്ന് അകറ്റാന്‍ കൂട്ടുനിന്ന സംവിധാനങ്ങള്‍ക്കൊപ്പം സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ വിവാദത്തില്‍ പാര്‍ട്ടി അനുഭാവികളുടെ അടക്കം സൈബര്‍ ആക്രമണങ്ങളും നേരിട്ടാണ് അനുപമ കുഞ്ഞിനെ വീണ്ടെടുക്കുന്നത്. ദുരഭിമാനവും പാര്‍ട്ടി സ്വാധീനവുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ച തെറ്റുകളുടെയും ക്രമക്കേടുകളുടെയും വലിയ പരമ്പരയും വിവാദത്തോടെ വെളിച്ചത്തായി.

വിവാഹിതനായ ഒരാളുമായുളള ബന്ധത്തില്‍ വിവാഹത്തിനു മുന്‍പേ കുഞ്ഞുണ്ടായതാണ് അതിനെ വേര്‍പെടുത്താന്‍ അനുപമയുടെ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. അതിനായി പാര്‍ട്ടി സ്വാധീനം ഉപയോഗിച്ചു ശിശുക്ഷേമ സമിതിയില്‍ വരെ നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്നാണ് ആക്ഷേപം. പരാതി അവഗണിച്ചു ദത്ത് നടപടികള്‍ക്കു നിയമപരമായ മേല്‍നോട്ടം വഹിച്ച സിഡബ്ല്യുസിയും പ്രതിക്കൂട്ടിലാണ്.

 



കുഞ്ഞിന്റെ അച്ഛനായ അജിത് വിവാഹമോചനം നേടിയ ശേഷം അനുപമയ്‌ക്കൊപ്പം ജീവിതം ആരംഭിച്ചതോടെയാണു രക്ഷിതാക്കള്‍ വേര്‍പെടുത്തിയ കുഞ്ഞിനായുള്ള അന്വേഷണം ആരംഭിച്ചത്. പാര്‍ട്ടി തലത്തില്‍ ഉന്നത നേതാക്കളെയടക്കം കണ്ടു സഹായം തേടിയെങ്കിലും അവഗണിച്ചതോടെ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ പ്രശ്‌നം എത്തുകയായിരുന്നു. അതോടെ സര്‍ക്കാരും 'അനുപമയ്ക്കും കുഞ്ഞിനും ഒപ്പം' എന്നു പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിച്ചു.

സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് കോടതി ദത്തു നടപടികള്‍ റദ്ദാക്കി. ശുശുക്ഷേമ സമിതിയിലെ ഷിജുഖാനെതിരെ നടപടി ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്കു മുന്നില്‍ സത്യഗ്രഹം തുടങ്ങി. സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഐക്യദാര്‍ഢ്യ സമിതി സമരത്തിനു പിന്തുണയുമായെത്തി.

 



ഇതിനിടെയാണ് ആന്ധ്രപ്രദേശിലെ ദമ്പതികള്‍ക്കു കൈമാറിയ കുഞ്ഞിനെ തിരികെ എത്തിച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ സിഡബ്ല്യുസി കഴിഞ്ഞ 15ന് ഉത്തരവിട്ടത്. തുടര്‍ന്നാണ് കുഞ്ഞിനെ ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന് ഡിഎന്‍എ പരിശോധന നടത്തിയത്.

അതിനിടെ സമരപന്തലില്‍ കെകെ രമ എംഎല്‍എയുമെത്തി. ഒരമ്മയ്ക്കു കുഞ്ഞിനു വേണ്ടി തെരുവില്‍ കിടക്കേണ്ട സാഹചര്യമൊരുക്കിയത് ഭരണകൂടമാണെന്നു കെ.കെ.രമ പറഞ്ഞു. മുഖ്യമന്ത്രിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുമാണ് അനുപമയ്ക്ക് ഈ ഗതി വരുത്തിയത്. തന്റെ കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ പരാതി നല്‍കിയപ്പോള്‍ മറുവശത്തു ദത്തു നടപടികള്‍ പുരോഗമിക്കുകയായിരുന്നു എന്നും രമ പറഞ്ഞു.



അങ്ങനെ സംഭവവഹുലമായ വിശേഷങ്ങള്‍ക്ക് ശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുന്നത്. അനുപമയുടെ ഈ പോരാട്ട വീര്യം ഇനിയും അടക്കിപ്പിടിച്ച് കഴിയുന്ന പലര്‍ക്കും പ്രചോദനം തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends