Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

ഇന്‍ജക്ഷന്‍ മരുന്നില്‍ ഫംഗസ് : ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറും ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറീസ് എംഡി ഹാജരാകാന്‍ കോടതി ഉത്തരവ്

24 NOVEMBER 2021 07:16 AM IST
മലയാളി വാര്‍ത്ത

More Stories...

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...

കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

ഇന്‍ജക്ഷന്‍ മരുന്നുകളില്‍ ഫംഗസ് കണ്ടെത്തിയ ഡ്രഗ്‌സ് കേസില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറും ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറീസ് എം ഡി യും ഹാജരാകാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.


മരുന്ന് നിര്‍മ്മാണ വിതരണ കമ്പനിയായ കോട്ടയം പൂവരണി കൊക്കാട് ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറീസ് ലിമിറ്റഡ് , കമ്പനി മാനേജിംഗ് ഡയറക്ടര്‍ മാത്യു കൊക്കാട് എന്നിവരാണ് ഡ്രഗ്‌സ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തിരുവനന്തപുരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസ് സ്‌പെപെഷ്യല്‍ ഇന്റലിജന്റ്‌സ് ബ്രാഞ്ച് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ പി.കെ. ശ്രീകുമാര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി കേസെടുത്തത്. 1945 ല്‍ നിലവില്‍ വന്ന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ 18 എ (1) (ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ മരുന്ന് വില്‍പന) , 18 എ (4) (ഷെഡ്യൂള്‍ എം , റൂള്‍ 78 വ്യവസ്ഥകള്‍ ലംഘിച്ച് വില്‍പനക്കായുള്ള മരുന്ന് നിര്‍മ്മാണം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തത്.




പോലീസ് റിപ്പോര്‍ട്ടിന്മേല്‍ അല്ലാതെ സ്വകാര്യ അന്യായത്തിന്‍മേല്‍ കോടതി നേരിട്ട് എടുത്ത കേസായതിനാല്‍ പ്രതിക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രീ ചാര്‍ജ് തെളിവെടുപ്പിനായിട്ടാണ് വാദിയും പ്രതിയും ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 244 പ്രകാരമാണ് കോടതി വിചാരണക്ക് മുന്നോടിയായുള്ള പ്രീ ചാര്‍ജ് എവിഡന്‍സ് എടുക്കുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ മൊഴിയും രേഖകളും അക്കമിട്ട് തെളിവില്‍ സ്വീകരിച്ച ശേഷം വകുപ്പ് 246 പ്രകാരമാണ് പ്രതിക്കെതിരെ കോടതി കുറ്റപത്രം തയ്യാറാക്കുന്നത്. തുടര്‍ന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണ തുടങ്ങും.

 




2005 ഡിസംബര്‍ 7 നാണ് കേസിനാസ്പദമായ സംഭവം നടന്നത് കമ്പനി നിര്‍മ്മിച്ച കോംപൗണ്ട് സോഡിയം ലാക്‌റ്റേറ്റ് ഇന്‍ജക്ഷന്‍ ഐ പി , 500 മി.ലി. ( റിംഗര്‍ ലാക്‌റ്റേറ്റ് ) എന്നീ ഇന്‍ജക്ഷന്‍ മരുന്നുകളിലാണ് ഫംഗസ് കണ്ടെത്തിയത്. പേരൂര്‍ക്കട ഗവ: ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധയിലാണ് കമ്പനി നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് വില്‍പ്പനക്കായി ആശുപത്രിക്ക് നല്‍കിയ മരുന്നില്‍ ഫംഗസ് (പൂപ്പല്‍) കലര്‍ന്ന വെളുത്ത ജല മാലിന്യം കണ്ടെത്തിയത്. ബാച്ച് നമ്പര്‍ 13 ജി 13337 ന്റെ 202 കുപ്പി മരുന്നും ബാച്ച് നമ്പര്‍ 13 ജി 13338 ന്റെ 2 കുപ്പി മരുന്നും വിതരണ റെക്കോര്‍ഡു സഹിതം പിടിച്ചെടുത്ത് മഹസര്‍ തയ്യാറാക്കി ഫോറം 16 ല്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കി.

കോടതി അവ തൊണ്ടി നമ്പര്‍ റ്റി.610 /2005 ആയി ഫയലില്‍ സ്വീകരിച്ചു. ഒരോ സാമ്പിളുകളുടെയും ഒരു ഭാഗം പരിശോധനക്കായി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ഹാജരാക്കി. പരിശോധനയില്‍ മരുന്ന് ഗുണനിലവാരമില്ലാത്തതാണെന്ന പരിശോധന ഫലമടങ്ങിയ സര്‍ട്ടിഫിക്കറ്റ് ലബോറട്ടറി ലഭ്യമാക്കി.

 



കൂടാതെ മരുന്ന് ഫംഗസ് കലര്‍ന്നതാണെന്നും മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്തതാണെന്നുമുള്ള വിദഗ്ദ്ധ അഭിപ്രായ മൊഴിയും നല്‍കി. വകുപ്പ് 16 പ്രകാരം നിലവാരം കുറഞ്ഞതാണെന്നും അഴുക്ക് സാന്നിധ്യത്താല്‍ വകുപ്പ് 17 എ പ്രകാരം മായം കലര്‍ന്നതാണെന്നും കണ്ടെത്തി. ശുചിത്വമില്ലാത്ത അവസ്ഥയില്‍ നിര്‍മ്മിച്ചതിനാല്‍ മരുന്ന് മലിനീകരിക്കപ്പെട്ടതായും വിശ്വസിക്കാന്‍ കാരണമുള്ളതായും ഡ്രഗ് ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (3 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (14 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (33 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (50 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (2 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (6 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

Malayali Vartha Recommends