Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഗ്രാന്റ് ടെക് ബില്‍ഡറെ ചതിച്ച് അരക്കോടി തട്ടിയെടുത്ത സോളാര്‍ തട്ടിപ്പ് കേസ് :സാക്ഷികളെ കോടതിയില്‍ ഹാജരാക്കാതെ വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ച മെഡിക്കല്‍ കോളേജ് സി ഐ ക്ക് കോടതിയുടെ ശാസന ,വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കോടതി നല്‍കിയ വിശദീകരണ മെമ്മോയ്ക്ക് മാപ്പിരന്ന് സിഐ , ഡിസംബര്‍ 1ന് സാക്ഷികളെ ഹാജരാക്കാന്‍ അന്ത്യശാസനം

24 NOVEMBER 2021 07:26 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ ബില്‍ഡറെ വഞ്ചിച്ച് അരക്കോടി രൂപ തട്ടിച്ചെടുത്ത സോളാര്‍ തട്ടിപ്പ് കേസ് വിചാരണ അട്ടിമറിക്കാനായി സാക്ഷികളെ ഹാജരാക്കാത്ത സിറ്റി മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രൂക്ഷമായി ശാസിച്ചു.

വിചാരണക്ക് സാക്ഷികളെ ഹാജരാക്കാന്‍ 3 തവണ ആവശ്യപ്പെട്ടിട്ടും സമന്‍സ് ഉത്തരവ് നടപ്പിലാക്കാതെയും കാരണം വിശദമാക്കി സമന്‍സുത്തരവ് മടക്കി നല്‍കാതെയും വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സിഐക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി കോടതി കാരണം കാണിക്കല്‍ മെമ്മോ നല്‍കിയിരുന്നു.

 




തുടര്‍ന്ന് ഹാജരായ സി ഐ കോടതിയില്‍ മാപ്പിരന്ന് കൊണ്ട് വിശദീകരണവും മാപ്പപേക്ഷയും ബോധിപ്പിക്കുകയായിരുന്നു. വിചാരണ തടസ്സപ്പെടുത്തുന്ന പ്രവണത മേലില്‍ ആവര്‍ത്തിക്കരുതെന്ന് സിഐ ക്ക് താക്കീത് നല്‍കിയ അഡീ. സി ജെ എം വിവിജാ രവീന്ദ്രന്‍ ഡിസംബര്‍ 1ന് സാക്ഷികളെ ഹാജരാക്കാന്‍ സി ഐ ക്ക് അന്ത്യശാസനം നല്‍കി. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് വിസ്തരിക്കാനുള്ള 2 സാക്ഷികളെ ഹാജരാക്കാന്‍ നിര്‍ദേശിച്ച് 2021 മെയ് 27 , ആഗസ്റ്റ് 10 , ആഗസ്റ്റ് 26 എന്നീ തീയതികളില്‍ വിചാരണ വച്ചിട്ടും സി ഐ ഉത്തരവ് അവഗണിച്ചതിനാണ് കോടതി മെമ്മോ നല്‍കിയത്.


രണ്ടാഴ്ച മുമ്പ് കാറ്റാടി വൈദ്യുതി യന്ത്ര തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയായ സരിതാ നായരെ അറസ്റ്റ് ചെയ്യാത്തതിന് വലിയതുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ നല്‍കിയതിന് പിന്നാലെ സരിത കോടതിയില്‍ കീഴടങ്ങിയിരുന്നു.




ടീം സോളാര്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ആര്‍.ബി.നായര്‍ എന്ന് ആള്‍മാറാട്ടം നടത്തിയ ബിജു രാധാകൃഷ്ണന്‍ (50) , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലക്ഷ്മി നായരെന്ന് ആള്‍മാറാട്ടം നടത്തിയ സരിത എസ്.നായര്‍ ( 41) എന്നിവരാണ് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന രണ്ട് പ്രതികള്‍. 3 സാക്ഷികളെ ഇതിനോടകം കോടതി വിസ്തരിച്ചിരുന്നു. നാലും അഞ്ചും സാക്ഷികളെ ഹാജരാക്കാതെയാണ് സി ഐ വിചാരണ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്.



തലസ്ഥാന നഗരത്തിലെ കേശവദാസപുരം ഗ്രാന്റ് ടെക് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് എന്ന കെട്ടിട നിര്‍മാണ കമ്പനി എം. ഡിയും ഉടമയുമായ സലിം. എം. കബീറാണ് തട്ടിപ്പിനിരയായത്.


2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം കരസ്ഥമാക്കി ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ വൈദ്യുതി ബോര്‍ഡിന്റെ അമിത ബില്‍ തുക കുറക്കാന്‍ ബില്‍ഡറുടെ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിട സമുച്ചയങ്ങളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോ. ആര്‍.ബി. നായരെന്നും ലക്ഷ്മി നായരെന്നും ആള്‍മാറാട്ടം നടത്തിയും വ്യാജ രേഖകള്‍ കാട്ടിയും തെറ്റിദ്ധരിപ്പിച്ച് സലിമില്‍ നിന്നും നാല്‍പ്പത് ലക്ഷത്തി അമ്പതിനായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി മാറിയെടുത്ത ശേഷം വാഗ്ദാനം ചെയ്ത സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കുകയോ പണം തിര്യെ നല്‍കുകയോ ചെയ്യാതെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.





2009 ല്‍ സലിമിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് പോലീസാണ് കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കി 2013 ഒക്ടോബര്‍ 17 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120- ബി (കുറ്റകരമായ ഗൂഢാലോചന), 419 (ആള്‍മാറാട്ടം വഴി ചതിക്കല്‍) , 420 ( വഞ്ചന ) , 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിര്‍മ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം ) , 472 (കപടാനുകരണം നടത്തി ഉണ്ടാക്കിയ മുദ്ര കൈവശം വെക്കല്‍) , 34 ( കൂട്ടായ്മ) എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് വിചാരണ നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends