Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സജിത്തിന്റെ കൊലപാതകത്തിൽ നിർണായക അറസ്റ്റ്;കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർഫ്രണ്ട് നേതാവിനെ പിടികൂടി പോലീസ്;പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല

24 NOVEMBER 2021 07:38 AM IST
മലയാളി വാര്‍ത്ത

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സജിത്തിന്റെ കൊലപാതകത്തിൽ ഒരു നിർണായക അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർഫ്രണ്ട് നേതാവിനെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. എന്നാൽ പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

അന്വേഷണഘട്ടത്തിലായത് കൊണ്ട് പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കേസിൽ രണ്ടുപ്പേർ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നെന്മാറ സ്വദേശിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തത് .

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞിരിക്കുന്നത് .ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കുവാൻ കൊടുത്തിരിക്കുകയാണ് . പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് .തെളിവെടുപ്പിനുശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ് . റിമാൻഡിലായ പ്രതി കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നു.

ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയായിരുന്നു സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു.തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷക് പ്രമുഖ്, എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ ആറുച്ചാമിയുടെ മകൻ സഞ്ജിത് ആണു കൊല്ലപ്പെട്ടത്. കിണാശ്ശേരി മമ്പ്രത്താണുവിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുന്നതിനിടയിൽ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു .

റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്ക്കു മുന്നിൽവച്ച് വടിവാളുമായി ആക്രമിക്കുകയായിരുന്നു . സംഭവസ്ഥലത്തു രക്തത്തിൽ കുളിച്ചു കിടന്ന സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. ശരീരത്തിൽ 30 വെട്ടുകളുണ്ടായിരുന്നു. തലയ്‌ക്ക് 6 വെട്ടുകളാണു ഏറ്റത് .എഫ്ഐആറിൽ പറയുന്നത് സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തുകയായിരുന്നു .

സംഭവത്തിൽ ഉൾപ്പെട്ടവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ രഹസ്യമായി കഴിയുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് ജില്ലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ തിങ്കളാഴ്ചയാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. നെന്മാറ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി .

സംഭവ സമയത്ത് വാഹനം ഓടിച്ചത് ഇയാളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിലെ പ്രതികൾ പലരും സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് കിട്ടിയിരിക്കുന്ന വിവരം ണ്ട്. ഇതേ തുടർന്ന് മറ്റ് ജില്ലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ ഉടനെ പിടികൂടാനാകുമെന്നാണ് കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends