നിയമവിരുദ്ധമായ നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്കും അവരെ നയിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റമായ പിടിച്ചുപറി ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സാദ്ധ്യമായ മുഴുവന്‍ വകുപ്പും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

നിയമവിരുദ്ധമായ നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്കും അവരെ നയിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റമായ പിടിച്ചുപറി ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സാദ്ധ്യമായ മുഴുവന്‍ വകുപ്പും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്.
പരാതി ലഭിച്ചാല്‍ എല്ലാ വകുപ്പനുസരിച്ചും കേസെടുക്കുമെന്നുറപ്പാക്കാന്‍, സംസ്ഥാന പൊലീസ് മേധാവി ഡിസംബര്‍ എട്ടിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്.
നോക്കുകൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയാല്‍ ചുമട്ടു തൊഴിലാളി ലൈസന്‍സ് റദ്ദാക്കാനും പിഴയീടാക്കാനും വ്യവസ്ഥ ചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ അറിയിക്കണം.
ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതിക്ക് ആലോചനയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിശദീകരണം തേടിയത്.
യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ട് ഹോട്ടല്‍ നിര്‍മ്മാണം തടസപ്പെടുത്തുന്നതായി കൊല്ലം അഞ്ചല്‍ സ്വദേശി ടി.കെ സുന്ദരേശന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വെറുതേ ഉത്തരവിട്ടതുകൊണ്ട് മാത്രം ഫലമില്ലെന്ന് വിലയിരുത്തിയാണ് പൊലീസ് മേധാവിയോട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഡിസംബര്‍ എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
വെറുതെ നോക്കിനില്‍ക്കുന്നതിന് കൂലി ലോകത്ത് മറ്റൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കോടതി പറഞ്ഞു. പരാതി ലഭിച്ചാല്‍ തൊഴിലാളിയെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ല. യൂണിയന്‍ നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിച്ചാലേ അപരിഷ്‌കൃത രീതികള്‍ തടയാനാവൂ ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിച്ചത് നോക്കുകൂലിയില്‍ കോടതി ഇടപെട്ടതു കൊണ്ടാണെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു .10 വര്‍ഷം തടവ് വരെ കിട്ടാം. സാദ്ധ്യമായ മുഴുവന്‍ വകുപ്പുകളും ചുമത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ പൊലീസിന് ഇനി നോക്കിനില്‍ക്കാനാവില്ല.
"
https://www.facebook.com/Malayalivartha
























