മാതാവ് അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവ് ജയചന്ദ്രന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും... തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക, അനുപമയുടെ പിതാവ് ജയചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി

മാതാവ് അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവ് ജയചന്ദ്രന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. പേരൂര്‍ക്കട പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.
തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക. അനുപമയുടെ പിതാവ് ജയചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.
നേരത്തേ കേസിലെ രണ്ട് മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്ക് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. താന്‍ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നാണ് മാതാവ് അനുപമ പേരൂര്‍ക്കട പൊലീസിനെ നല്‍കിയ പരാതി.
കേസിലെ മറ്റ് പ്രതികളായ അനുപമയുടെ മാതാവ്, സഹോദരി, സഹോദരീ ഭര്‍ത്താവ്, പിതാവിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. കുഞ്ഞ് അനുപമയുടേതെന്ന് തെളിയിക്കുന്ന ഡി.എന്‍.എ പരിശോധന ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ അനുപമക്ക് നല്‍കാനുള്ള നിയമനടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിച്ചു തുടങ്ങി.
ആന്ധ്രയില്‍ നിന്ന് തിരികെ കൊണ്ടുവന്ന കുഞ്ഞ് ഇപ്പോള്‍ നാലാഞ്ചിറയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.
"
https://www.facebook.com/Malayalivartha

























