ആന്ധ്ര ദമ്പതികളെ ചേർത്ത് പിടിച്ച് അനുപമ, പോറ്റമ്മയ്ക്ക് നീതി കിട്ടണമെന്നതിൽ ഞാനെതിരല്ല, എന്നെയും കുഞ്ഞിനേയും പോലെ വഞ്ചിക്കപ്പെട്ട ആളാണ് അവരും, അവർക്ക് നീതി നിഷേധിച്ചതാരാണ്? സോഷ്യൽ മീഡിയയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി അനുപമ

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി അനുപമ. ഒപ്പം ആന്ധ്ര ദമ്പതികളെ ചേർത്ത് പിടിച്ച് അവർക്കൊപ്പം നിന്നാണ് അനുപമ പ്രതികരിച്ചത്. പോറ്റമ്മയ്ക്ക് നീതി കിട്ടണമെന്നതിൽ ഞാനെതിരല്ല, അവർക്ക് നീതി നിഷേധിച്ചതാരാണ്? എന്നെയും കുഞ്ഞിനേയും പോലെ വഞ്ചിക്കപ്പെട്ട ആളാണ് അവരും. നീതി നിഷേധിച്ചത് ആരാണെന്ന് പരിശോധിക്കണം.
സി.ഡബ്ലിയു.സിയും പോലീസുകാരും ചേർന്നാണ് അവർക്ക് നീതി നിഷേധിച്ചതെന്നും, അവരുടെ കൈയ്യിൽ നിന്നാണ് നീതി ലഭിക്കേണ്ടതെന്നും സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ മറുപടിയായി അനുപമ പറഞ്ഞു.
അതേസമയം, അനുപമക്ക് കുഞ്ഞിനെ കൈമാറുന്നതിൽ ഇന്ന് കോടതിയുടെ തീരുമാനമുണ്ടാകാൻ സാധ്യത. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് കേസ് അഡ്വാൻസ് ചെയ്യുന്നുണ്ട്. കേസ് പരിഗണിച്ചാൽ ഇന്നോ നാളെയോ കുഞ്ഞിനെ കിട്ടുമെന്നാണ് പ്രതീയെന്നും അനുപമ പറഞ്ഞു.
ദത്ത് നൽകലിൽ ഒരു വീഴ്ചയും ഉണ്ടായില്ലെന്നാണ് അതിൽ സർക്കാരിന്‍റെ വിശദീകരണം. എന്നാൽ, അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കുമെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് അനുപമ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























