എല്ലാം മാറി മറിഞ്ഞു... സൈജുവിനെ കുടുക്കി വീഡിയോ ചാറ്റ്; 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റിങ്ങില്‍ ലഹരിയും കാട്ടുപോത്തും പുറത്ത്; നിയമോപദേശം തേടി പോലീസ്

മോഡലുകളുടെ മരണത്തില്‍ അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ (41) മൊബൈല്‍ഫോണ്‍ അദ്ദേഹത്തെ കുറ്റക്കാരനാക്കി മാറ്റിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ കുറ്റകൃത്യങ്ങള്‍ക്കു സാക്ഷിയായതോടെ പുറത്തുവരുന്ന വിവരങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള നിയമോപദേശം തേടിയിരിക്കുകയാണു ക്രൈംബ്രാഞ്ച്.
2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റിങ്ങില്‍ ലഹരിയും കാട്ടുപോത്തും വിളമ്പിയതും ചര്‍ച്ചയായി. അത് വലിയ തെളിവായി.
നിരവധി വീഡിയോകളാണുള്ളത്. മോഡലുകള്‍ കൊല്ലപ്പെട്ടതിനു ശേഷം 2021 നവംബര്‍ 7 മുതല്‍ 9 വരെ ഗോവയില്‍ സൈജു നടത്തിയ 11 ലഹരിപാര്‍ട്ടികളുടെ വിഡിയോകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അവിടെനിന്നു ബെംഗളൂരുവില്‍ എത്തിയതിനു ശേഷം നടത്തിയ പാര്‍ട്ടികളുടെ ദൃശ്യങ്ങളുമുണ്ട്. 2021 ഒക്ടോബര്‍ 9ലെ 5 വിഡിയോകള്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ നടത്തിയ നിശാപാര്‍ട്ടികളുടേതാണ്.
വിഡിയോകളുടെ ഉറവിടത്തെപ്പറ്റി സൈജു പറയുന്നതിങ്ങനെയാണ്. 2021 ജൂലൈ 3ലെ 4 വിഡിയോകള്‍ ഞാന്‍ വാടകയ്ക്കു താമസിക്കുന്ന കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റിന്റെ ടവര്‍ പി അപാര്‍ട്‌മെന്റില്‍ നടന്ന പാര്‍ട്ടിയുടെതാണ്. എന്റെ ഔഡി കാറിന്റെ റജിസ്‌റ്റേഡ് ഉടമയും സുഹൃത്തുമായ ഫെബി ജോണും ഞാനും ഫെബിയുടെ സുഹൃത്തുക്കളുമാണ് പാര്‍ട്ടി വിഡിയോയിലുള്ളത്. വിഡിയോയിലുള്ള മുഴുവന്‍ പേരെയും ഫെബിക്ക് അറിയാം. ചാര കളര്‍ ധരിച്ച് കണ്ണട ഉപയോഗിക്കുന്ന സ്ത്രീ ഡോക്ടറാണ്.
2020 ഡിസംബര്‍ 27ലെ 4 വിഡിയോകള്‍ നമ്പര്‍ 18 ഹോട്ടലില്‍ ഞാനും ഹോട്ടലുടമ റോയിയും മാനേജര്‍ അനീഷും പങ്കെടുത്ത രാത്രിയിലെ ഡിജെ പാര്‍ട്ടി വിഡിയോകളാണ്. ഡിസംബര്‍ 12ലെ വിഡിയോ കുമ്പളം അരൂര്‍ ഭാഗത്തുള്ള ഹോം സ്‌റ്റേയില്‍ എംഡിഎംഎ കാര്‍ഡ് ഉപയോഗിച്ചു വരയ്ക്കുന്നതിന്റെ വിഡിയോയാണ്.
2020 സെപ്റ്റംബര്‍ 7ലെ 4 വിഡിയോകള്‍ ചിലവന്നൂരില്‍ സലാഹുദീന്‍ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ അമല്‍ പപ്പടവട, നസ്‌ലീന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷീനു മീനു എന്നിവര്‍ പങ്കെടുത്ത പാര്‍ട്ടിയുടെ വിഡിയോയാണ്. തലേന്ന് അതേ ഫ്‌ലാറ്റില്‍ അനു ഗോമസിനെ കമിഴ്ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാള്‍ കറന്‍സി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്.
2020 ഓഗസ്റ്റ് 30നു അബു, ഡിജെ സന, റോയ്, കൃഷ്ണ, ജെകെ, അനു ഗോമസ്, മെഹര്‍ എന്നിവര്‍ കാക്കനാട് ബ്ലൂസ് ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിയുടെ വിഡിയോയാണ്. 2021 ഓഗസ്റ്റ് 23ലെ വിഡിയോ അനു ഗോമസും കൃഷ്ണ, അനൂപ് എന്നിവല്‍ സുനില്‍ യുഎസ്എ എന്നയാളുെട ഇടച്ചിറയിലുള്ള ഫ്‌ലാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെതാണ്.
2020 ഓഗസ്റ്റ് 17ലെ വിഡിയോ വയനാടിലെ റിസോര്‍ട്ടില്‍ മെഹറിന്റെ ജന്മദിന പാര്‍ട്ടിയുടെതാണ്. അടുത്ത വിഡിയോ ജെന്‍സന്‍ ജോണും കൂട്ടുകാരുമാണ്. 2020 ഏപ്രില്‍ 10ലെ 3 വിഡിയോകള്‍ ജെയ്‌സന്‍ ജോസ്, ജെഫിന്‍, ജെഫിന്റെ കാമുകി എന്നിവര്‍ വാടക ഫ്‌ലാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെതാണ്. ജെഫിന്‍ സിഗരറ്റ് മുറിച്ച് മേശപ്പുറത്തുള്ള പച്ച അടപ്പുള്ള ഹാഷിഷ് ഓയില്‍ ഉപയോഗിക്കുന്ന വിഡിയോയാണ്.
നേരത്തേ, നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി സൈജു ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത് ബ്ലാക്‌മെയില്‍ ചെയ്തതായും വിവരം ലഭിച്ചു.
നവംബര്‍ ഒന്നിനു പുലര്‍ച്ചെ എറണാകുളം വൈറ്റിലയിലുണ്ടായ വാഹനാപകടത്തിലാണ്, മോഡലുകളായ അഞ്ജന ഷാജനും അന്‍സി കബീറും കൊല്ലപ്പെട്ടത്. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു പുലര്‍ച്ചെ മടങ്ങുമ്പോഴായിരുന്നു അപകടം. ഇവരെ സൈജു ഔഡി കാറില്‍ പിന്തുടര്‍ന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലഹരിയുടെ വലക്കണ്ണികള്‍ ഓരോന്നായി അഴിഞ്ഞുവീണത്. സൈജുവിനെ പിടിച്ചതോടെയാണ് കേസ് നിര്‍ണായകമായത്.
"
https://www.facebook.com/Malayalivartha