മുങ്ങല്‍ അതിവിദഗ്ധമായി... ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യരോഗി ഇന്ത്യ വിട്ടത് സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; ഇന്ത്യയിലെത്തി ഏഴ് ദിവസത്തിന് ശേഷം വിദേശി പോയത് ദുബായിലേക്ക്; ആകെ പുലിവാലാകുന്നു

ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ വളരെ ആശങ്കയിലാണ് രാജ്യം. അതിനിടെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. 66കാരനായ വിദേശി ഒബിക്രോണ്‍ സ്ഥിരീകരിക്കും മുമ്പ് ദുബായിലേക്ക് കടന്നെന്ന്. ഇതോടെ ഗള്‍ഫുകാര്‍ക്കും ആശങ്കയായി.
ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷനായ ബിബിഎംപിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നവംബര്‍ 20ന് ഇദ്ദേഹം, ദക്ഷിണാഫ്രിക്കയില്‍ നിന്നു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. രണ്ടു ഡോസ് കോവിഡ് വാക്‌സീന്‍ ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബര്‍ 27ന് രാജ്യം വിട്ടതായും ബെംഗളൂരു കോര്‍പറേഷന്‍. ഇദ്ദേഹത്തിന്റെ യാത്രാ വിവരങ്ങള്‍ കോര്‍പറേഷന്‍ പുറത്തുവിട്ടു. നവംബര്‍ 20ന് ഇന്ത്യയിലെത്തിയ 66 കാരനായ ഇയാള്‍ക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു. ഇദ്ദേഹം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.
നവംബര്‍ 20ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഇദ്ദേഹം അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയനായ ഇദ്ദേഹം ഹോട്ടലിലേക്ക് മാറി. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ ഹോട്ടലിലെത്തി യുപിഎച്ച്‌സി ഡോക്ടര്‍ പരിശോധിക്കുകയും രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ജനിതക ശ്രേണീകരണത്തിനായി അയക്കുകയും ചെയ്തു. പിറ്റേ ദിവസം സ്വകാര്യ ലാബില്‍ സ്വയം പരിശേധനക്ക് വിധേയനായ ഇദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നവംബര്‍ 20ന് അര്‍ധരാത്രി ഹോട്ടിലില്‍ നിന്ന് ടാക്‌സി കാറില്‍ വിമാനത്താവളത്തിലേക്ക് പോയ ഇദ്ദേഹം ദുബായിലേക്ക് പോയി. ഇതോടെ ദുബായിക്കാരും അമ്പരന്നിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 24 പേരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. പരിശോധനയ്ക്ക് വിധേയരായെങ്കിലും എല്ലാവരുടേയും ഫലം നെഗറ്റീവാണ്. യുപിഎച്ച്‌സി സംഘം ഇയാളുടെ ദ്വിതീയ സമ്പര്‍ക്കത്തിലുള്ള 240 പേരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചെങ്കിലും എല്ലാം നെഗറ്റീവായി.
ഇദ്ദേഹത്തെ ഹോട്ടലില്‍വച്ച് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുകയും ഡോക്ടര്‍ പരിശോധന നടത്തുകയും ചെയ്തു. രോഗ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ അദ്ദേഹത്തെ ഹോട്ടലില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഒമിക്രോണ്‍ ഭീഷണിയുയര്‍ത്തുന്ന ദക്ഷിണാഫ്രിക്കയില്‍നിന്നു വന്ന യാത്രക്കാരനായതിനാല്‍ ഇദ്ദേഹത്തിന്റെ സാംപിള്‍ വീണ്ടും ശേഖരിക്കുകയും നവംബര്‍ 22ന് ജനിതക ശ്രേണീകരണത്തിന് അയക്കുകയും ചെയ്തു. ഇതിന്റെ ഫലമാണ് വ്യാഴാഴ്ച ലഭിച്ചത്. ഇതിനിടയാക്കാണ് മുങ്ങിയത്.
അതേസമയം, ഒമിക്രോണ്‍ സ്ഥിരീകരിച്ച 46കാരനായ ബെംഗളൂരു സ്വദേശി ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാംപിള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.
കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയില്‍ രാജ്യം. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ. രണ്ടു പുരുഷന്മാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 66കാരന്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച വിദേശിയും 46കാരന്‍ ബെംഗളൂരുവിലെ ആരോഗ്യപ്രവര്‍ത്തകനുമാണ്.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ ആളുകളെയും കണ്ടെത്തി പരിശോധന നടത്തിവരികയാണെന്നും ഇവര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറിപറഞ്ഞു. പത്തു പേരുടെ ഫലം കാത്തിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha