വീണ്ടും ചോരക്കളമാകുമ്പോള്‍... തിരുവല്ലയില്‍ ലോക്കല്‍ സെക്രട്ടറി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ 4 പേര്‍ പിടിയില്‍; നെഞ്ചിലും പുറത്തുമായി പതിനൊന്ന് കുത്തുകളാണ് ശരീരത്തിലുളളത്; ഇന്ന് ഹര്‍ത്താല്‍

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചോരക്കളമാകുകയാണ്. മറ്റൊരു രാഷ്ട്രീയ നേതാവ് കൂടി കൊല്ലപ്പെട്ടു. സി പി എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍ പറമ്പില്‍ സന്ദീപ്കുമാര്‍(36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി എട്ടരയോടെ സന്ദീപ്കുമാറിന് കുത്തേറ്റത്. എസ് എന്‍ ഡി പി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തുവച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. നെഞ്ചിലും പുറത്തുമായി പതിനൊന്ന് കുത്തുകളാണ് ശരീരത്തിലുളളത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് സന്ദീപ് മരിച്ചു. അക്രമണത്തിനു ശേഷം പ്രതികളെല്ലാം രക്ഷപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.
ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കും. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
മദ്യപിച്ചെത്തിയ പ്രതികള്‍ സിഗരറ്റ് വാങ്ങിയ കടക്കാരനുമായി വാക്കേറ്റമുണ്ടായിരുന്നു. ഈ സമയം അതുവഴി വന്ന സന്ദീപ് തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ആക്രമികള്‍ ബൈക്കില്‍ നിന്ന് തള്ളിയിട്ട ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെരിങ്ങര പഞ്ചായത്ത് 13ാം വാര്‍ഡ് മുന്‍ അംഗമാണ് സന്ദീപ്. ഭാര്യ: സുനിത. അമ്മ : ഓമന. മക്കള്‍: നിഹാല്‍ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.
തിരുവല്ലയില്‍ സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. ജനകീയനായ പ്രവര്‍ത്തകനെയാണ് അരുംകൊല ചെയ്തത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിത്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണിത്.
പത്തനംതിട്ട ജില്ലയിലും പെരിങ്ങരയിലും ബിജെപി വിട്ട് നിരവധിപേര്‍ സിപിഐ എമ്മിനോട് അടുക്കുന്നു. സന്ദീപടക്കമുള്ള പ്രവര്‍ത്തകര്‍ ഇതിന് നേതൃത്വം നല്‍കിയത് സംഘപരിവാറിനെ അലോസരപ്പെടുത്തി. ഗൂഢാലോചന നടത്തി സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി അക്രമത്തെ അതിജീവിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമാധാനമാണ് സിപിഐ എം എക്കാലവും ആഗ്രഹിക്കുന്നത്. ആര്‍എസ്എസ് കൊലക്കത്തിക്ക് മുന്നില്‍ കീഴടങ്ങാത്ത പ്രസ്ഥാനമാണ് സിപിഐ എം എന്നും വിജയരാഘവന്‍ പറഞ്ഞു.
തിരുവല്ലയില്‍ ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണിത്. ആര്‍എസ്എസിന്റെ കൊലക്കത്തിയാല്‍ സിപിഐ എം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം.
ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനങ്ങളില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ത്തണം. സമഗ്രമായി അന്വേഷിച്ച് മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
" f
https://www.facebook.com/Malayalivartha